എ​ഴു​പ​ത്തി​ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ല്‍ ഇ​നി​യും വൈ​ദ്യു​തി​ എ​ത്തി​യി​ല്ല
Tuesday, February 25, 2020 12:36 AM IST
മം​ഗ​ലം​ഡാം: ആ​ല​ത്തൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച് പ​ത്തു​വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യാ​യ മേ​മ​ല, പോ​ത്തം​തോ​ട് പ്ര​ദേ​ശ​ത്തെ 72 കു​ടും​ബ​ങ്ങ​ളി​ല്‍ ഇ​നി​യും വൈ​ദ്യു​തി​വെ​ളി​ച്ചം എ​ത്തി​യി​ല്ല.
വൈ​ദ്യു​തി​ലൈ​ന്‍ വ​ലി​ക്കാ​ന്‍ ത​ട​സം ഉ​ന്ന​യി​ച്ച് ഇ​വി​ടെ​യും വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ് മ​ല​യോ​ര​നി​വാ​സി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. മ​ര​ങ്ങ​ള്‍ മു​റി​ക്കാ​തെ ലൈ​ന്‍ വ​ലി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കേ ത​ട​സ​ങ്ങ​ളി​ല്‍ അ​യ​വു​വ​രു​ത്താ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റ​ല്ലെ​ന്നാ​ണ് പ​രാ​തി.
2009 ഒ​ക്ടോ​ബ​ര്‍ 31-നാ​യി​രു​ന്നു അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ ആ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ മേ​മ​ല​യി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാ​ന്‍ ആ​ലോ​ച​ന​യു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട​ത് ന​ട​ന്നി​ല്ല.
വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നേ​യും കു​റെ ക​ട​ന്നു​പോ​യെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു മോ​ഹം നീ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ വേ​ദ​ന ഇ​വി​ട​ത്തു​കാ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു.
മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തു​മു​ത​ല്‍ വൈ​ദ്യു​തോ​പ​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം ഇ​ന്നും അ​ടു​ത്തെ​ത്താ​ത്ത ആ​ഗ്ര​ഹ​ങ്ങ​ളാ​യി മ​ല​യോ​ര​വാ​സി​ക​ള്‍ മ​ന​സി​ലൊ​തു​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ല​യി​ല്‍​നി​ന്നും താ​ഴേ​യ്ക്ക് താ​മ​സം മാ​റേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് താ​മ​സ​ക്കാ​രെ​ല്ലാം.
വെ​ളി​ച്ച​ത്തി​നു പു​റ​മേ വാ​ഹ​നം എ​ത്താ​വു​ന്ന വ​ഴി​യി​ല്ലാ​ത്ത​തും ജ​ല​ക്ഷാ​മ​വും മേ​മ​ല​ക്കാ​രെ വ​ല്ലാ​തെ വ​റു​തി​യി​ലാ​ക്കു​ന്നു.
പൊ​ന്‍​ക​ണ്ടം-​ക​ട​പ്പാ​റ റോ​ഡി​ല്‍​നി​ന്നും ക​ട​മ​പ്പു​ഴ​വ​ഴി അ​ഞ്ചു​കി​ലോ​മീ​റ്റ​റു​ണ്ട് മേ​മ​ല, പോ​ത്തം​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്താ​ന്‍. ക​യ​റ്റ​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളു​മു​ള്ള പ്ര​ദേ​ശ​മാ​ണ്. വാ​ര്‍​ഡ് മെം​ബ​ര്‍ ബെ​ന്നി ജോ​സ​ഫി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി പ​ല​യി​ട​ത്തും നി​ന്നാ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച് അ​ഞ്ചു​കി​ലോ​മീ​റ്റ​റി​ല്‍ 800 മീ​റ്റ​ര്‍ ദൂ​രം കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും നാ​ലു​കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ദൂ​രം​വ​ഴി റോ​ഡാ​ക്ക​ണം.
പി.​ടി.​തോ​മ​സ് എം​എ​ല്‍​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​സ​ഭാം​ഗം വ​യ​ലാ​ര്‍ ര​വ​ിയു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റേതു​മാ​യി ല​ഭി​ച്ച തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ക​ട​മ​പ്പു​ഴ​യി​ല്‍​നി​ന്നും മു​ക​ളി​ലേ​ക്ക് 800 മീ്റ്റ​ര്‍ ദൂ​രം പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി കോ​ണ്‍​ക്രീ​റ്റ് പ​ണി ചെ​യ്തി​ട്ടു​ള്ള​ത്.
ര​മ്യ ഹ​രി​ദാ​സ് എം​പി​യി​ലാ​ണ് ഇ​നി മേ​മ​ല​ക്കാ​രു​ടെ​യും വാ​ര്‍​ഡ് മെം​ബ​റു​ടെ​യും പ്ര​തീ​ക്ഷ. ഇ​തി​നി​ടെ വ​നം​വ​കു​പ്പി​നെ അ​നു​ന​യി​പ്പി​ച്ച് കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി, വ​നം​വ​കു​പ്പ് മ​ന്ത്രി രാ​ജു​വു​മാ​യി സം​സാ​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​കു​മെ​ന്നാ​ണ് മെം​ബ​ര്‍ ബെ​ന്നി പ​റ​യു​ന്ന​ത്.
മ​ല​യോ​ര​ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​നം നി​റ​ഞ്ഞു​നി​ല്ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ട​പ്പാ​റ​യ്ക്ക​ടു​ത്തു​ള്ള മേ​മ​ല, പോ​ത്തം​തോ​ട് മേ​ഖ​ല. റ​ബ​റും കു​രു​മു​ള​കും തെ​ങ്ങും ക​വു​ങ്ങും വാ​ഴ​യു​മൊ​ക്കെ​യാ​ണ് ഇ​വി​ട​ത്തെ വി​ള​ക​ള്‍.
പ​ക്ഷേ വാ​ഹ​നം എ​ത്താ​വു​ന്ന വ​ഴി​യി​ല്ലാ​ത്ത​തും ക​റ​ന്‍റ് എ​ത്താ​ത്ത​തും ക​ര്‍​ഷ​ക​രു​ടെ രാ​പ​ക​ലി​ല്ലാ​ത്ത അ​ധ്വാ​നം വൃ​ഥാ​വി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്.