പു​ല്ലൂ​രിൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു
Monday, February 24, 2020 10:50 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​ർ പ​ള്ളി​യ്ക്കു സ​മീ​പം കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു.

തൃ​ശൂ​ർ - കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പൂ​ജ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ചെ​ന്പൂ​ച്ചി​റ സ്വ​ദേ​ശി ചി​റ്റി​യാ​ൻ രാ​ജ​ന്‍റെ മ​ക​ൻ ശ​ര​ത്ത് (29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബ​സി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പു​ല്ലൂ​ർ പാ​ട​ത്ത് വ​ച്ച് എ​തി​രെ വ​ന്നി​രു​ന്ന കാ​റി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​നെ ഇ​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: ശാ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ര​ണ്‍, ശ്യാം.