സ്മാ​ര്‍​ട്ട് ഫോ​ണ്‍, മു​ച്ച​ക്ര​വാ​ഹ​ന വി​ത​ര​ണോ​ദ്ഘാ​ട​നം നാളെ
Tuesday, February 18, 2020 11:17 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഴ്ച​പ​രി​മി​ത​ര്‍​ക്ക് ഉ​ള്‍​ക്കാ​ഴ്ച​യൊ​രു​ക്കാ​ന്‍ സ്മാ​ര്‍​മാ​ര്‍​ട്ട് ഫോ​ണ്‍ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​ന​വും കാ​ഴ്ച​പ​ദ്ധ​തി പ​രി​ശീ​ല​ന ഉ​ദ്ഘാ​ട​ന​വും 20ന് ​രാ​വി​ലെ 10ന് ​ഷൊ​ര്‍​ണൂ​ര്‍ ക​വ​ള​പ്പാ​റ ഐ​ക്കോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ല്‍ പി.​കെ.​ശ​ശി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
ഇന്ന് ​രാ​വി​ലെ 8.30 ന് ​കാ​ഴ്ച സ്മാ​ര്‍​ട്ട് ഫോ​ണ്‍ ര​ജി​സ്‌​ട്രേ​ഷ​നും പ​രി​ശീ​ല​ന​വും ന​ട​ക്കും. കാ​ഴ്ച വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് കാ​ഴ്ച.
രാ​ജ്യ​ത്തെ ആ​ദ്യ​സം​രം​ഭ​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക സോ​ഫ്ട് വെ​യ​റോ​ടു കൂ​ടി​യ ലാ​പ്‌​ടോ​പും സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും വി​ത​ര​ണം ചെ​യ്യും. 3ജി, 4​ജി സൗ​ക​ര്യ​മു​ള്ള ഫോ​ണി​ല്‍ ആ​ന്‍​ഡ്രോ​യി​ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ ഇ​സ്പീ​ക്ക് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​ത്രം പു​സ്ത​ക​വാ​യ​ന, വാ​ര്‍​ത്ത​ക​ള്‍, വി​നോ​ദ​ങ്ങ​ള്‍, ഓ​ണ്‍​ലൈ​ന്‍ പ​ര്‍​ച്ചേ​ഴ്‌​സ്, ബി​ല്ല​ട​യ്ക്ക​ല്‍, ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍, മ​ത്സ​ര​പ​രീ​ക്ഷ പ​ഠ​ന​സ​ഹാ​യി​ക​ളും സം​സാ​രി​ക്കു​ന്ന റൂ​ട്ട് മാ​പ്പും ഇ​ത്ത​ര​ക്കാ​ര്‍​ക്ക് പ​രാ​ശ്ര​യ​മി​ല്ലാ​തെ വി​ര​ല്‍​ത്തു​മ്പി​ലാ​ക്കാം.
കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഒ​രാ​ള്‍​ക്ക് അ​വ​ര്‍ നി​ല്ക്കു​ന്ന സ്ഥ​ലം തി​രി​ച്ച​റി​യാ​നും പോ​കാ​നു​ള്ള ദി​ശ​യ​റി​യാ​നും മ​ണി റീ​ഡ​ര്‍ സം​വി​ധാ​ന​ത്തോ​ടെ പ​ണം തി​രി​ച്ച​റി​യാ​നും സാ​ധി​ക്കും. 19, 20 തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ച​ല​ന​പ​രി​മി​തി നേ​രി​ടു​ന്ന​വ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന ശു​ഭ​യാ​ത്ര പ​ദ്ധ​തി​യി​ല്‍ മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 12 പേ​ര്‍​ക്ക് ട്രൈ​സ്‌​കൂ​ട്ട​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി വി​ത​ര​ണം ചെ​യ്യും.
ഹ​സ്ത​ദാ​നം പ​ദ്ധ​തി​യി​ല്‍ പ​ന്ത്ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ ഗു​രു​ത​ര ഭി​ന്ന​ശേ​ഷി​ക്കാരാ​യ കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് നി​ക്ഷേ​പി​ച്ച സ്ഥി​ര​നി​ക്ഷേ​പ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ബാ​ല​മു​ര​ളി വി​ത​ര​ണം ചെ​യ്യും.
വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പ​ര​ശു​വ​യ്ക​ല്‍ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന പ​രി​പാ​ടി​യി​ല്‍ ഷൊ​ര്‍​ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി​മ​ല, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​മൊ​യ്തീ​ന്‍​കു​ട്ടി, ഷൊ​ര്‍​ണൂ​ര്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​സു​നു, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ എം.​സ​ന്തോ​ഷ് ബാ​ബു പ​ങ്കെ​ടു​ക്കും.