ബാ​പ്പു​ജി പാ​ര്‍​ക്കി​നു​മു​മ്പി​ല്‍ സ​ര്‍​വ​ക​ക്ഷി പ്ര​തി​ഷേ​ധം
Tuesday, February 18, 2020 11:13 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഷെ​ഡി​ന്‍​കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​പ്പു​ജി ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രെ സ​ര്‍​വ​ക്ഷി​നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ക്കി​നു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി. രാ​ഷ്ട്ര​പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​നെ സ്വ​കാ​ര്യ​മേ​ഖ​യ്‌​ല​ക്ക് തീ​റെ​ഴു​തി ന​ല്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​ര്‍​വ​ക​ക്ഷി പ്ര​തി​ഷേ​ധ​യോ​ഗം ആ​രോ​പി​ച്ചു.
സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ല്‍ ത​ന്നെ പാ​ര്‍​ക്കി​ന്‍റെ ന​ട​ത്തി​പ്പ് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ശ്രീ​കൃ​ഷ്ണ​പു​രം ഷെ​ഡും​കു​ന്നി​ലെ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് ബാ​പ്പു​ജി ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ശ്രീ​കൃ​ഷ്ണ​പു​രം സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥ​മാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​ത്.
അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ല്‍ 4.4 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​ത്. പ​തി​മൂ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് പാ​ര്‍​ക്ക് തു​ട​ങ്ങി​യ​ത്. പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ഏ​താ​നും​മാ​സ​ങ്ങ​ള്‍​ക്ക​കം മി​ക്ക​വ​യും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.
മു​ന്‍ എം​എ​ല്‍​എ കെ.​എ ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ​കാ​ര​ന്‍ കെ​പി​എ​സ് പ​യ്യ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ.​ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ന്‍.​കൃ​ഷ്ണ​ന്‍, യു.​അ​ച്യു​ത​ന്‍, പി.​ഹ​രി​ഗോ​വി​ന്ദ​ന്‍, വി.​പി.​ജ​യ​പ്ര​കാ​ശ്, പി.​കു​ഞ്ഞ​ഹ​മ്മ​ദ്, രാ​മ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, സ്വാ​മി​നാ​ഥ​ന്‍, ഷീ​ബ, പി.​സി.​കു​ഞ്ഞി​രാ​മ​ന്‍, സു​ബി​ന്‍ മാ​സ്റ്റ​ര്‍ പ്ര​സം​ഗി​ച്ചു.