മലയോരമേഖലകളിൽ വൈ​ദ്യു​തി എ​ത്തി​ക്കും: മ​ന്ത്രി
Tuesday, February 18, 2020 11:13 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കു​ഴി​യി​ലും പൂ​ഞ്ചോ​ല​യി​ലു​മാ​യി 110 വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി. ഇ​തി​നു ത​ട​സ​മാ​യ​ത് വ​ന​ത്തി​ലൂ​ടെ തൂ​ണു​ക​ളും ക​മ്പി​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടാ​ണെ​ന്നും വ​നം​വ​കു​പ്പു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്നും വൈ​ദ്യു​തി​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ റെ​യ്മ​ണ്ട് ആ​ന്‍റണി വ​നം​വ​കു​പ്പി​നു പ​രാ​തി ന​ല്കി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കാ​ത്ത കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ജ​ന​കീ​യ വൈ​ദ്യു​തി അ​ദാ​ല​ത്തി​ല്‍ വ​ന്ന പ​രാ​തി​ക​ളി​ല്‍ 91 എ​ണ്ണം വ​നം​മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി നല്കുന്ന​തു സം​ബ​ന്ധി​ച്ച​താ​യി​രു​ന്നു. വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന ജ​ന​വാ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പു​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു ച​ര്‍​ച്ച​ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
മ​ണ്ണാ​ര്‍​ക്കാ​ട്, തു​പ്പ​നാ​ട്, ക​ല്ല​ടി​ക്കോ​ട്, പൂ​ഞ്ചോ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ണ്ട​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി കൊ​ണ്ടു​പോ​കാ​നു​ള്ള സം​വി​ധാ​ന​ത്തെ​പ്പ​റ്റി ച​ര്‍​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മാ​പനം ഇ​ന്ന്

പാ​ല​ക്കാ​ട്: രാ​പ്പാ​ടി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഗൗ​രി ദേ​ശീ​യ സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ല്‍ ഇ​ന്നു​വൈ​കി​ട്ട് ഏ​ഴി​ന് ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ പ​ത്മ​ശ്രീ ശോ​ഭ​ന​യു​ടെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റും.
കേ​ന്ദ്ര സാം​സ്‌​കാ​രി​ക വ​കു​പ്പ്, കേ​ര​ള ടൂ​റി​സം വ​കു​പ്പ്, സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, ഐ​ടി മി​ഷ​ന്‍, ജി​ല്ലാ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, ക​യ​ര്‍ ബോ​ര്‍​ഡ്, കോ​ക്ക​ന​ട്ട് ബോ​ര്‍​ഡ്, പ്ര​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ല​ക്കാ​ട് ഗൗ​രി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 14ന് ​തു​ട​ങ്ങി​യ മേ​ള​യ്ക്ക് ഇ​തോ​ടെ സ​മാ​പനമാകും.