അ​ല​ന​ല്ലൂ​രി​ല്‍ അ​ഞ്ചു​പ​വ​നും അ​യ്യാ​യി​രം രൂ​പ​യും മോ​ഷ​ണം​ പോയി
Tuesday, February 18, 2020 11:13 PM IST
അ​ല​ന​ല്ലൂ​ര്‍: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം അ​ല​ന​ല്ലൂ​രി​ല്‍ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ വീ​ണ്ടും മോ​ഷ​ണം. എ​ട​ത്ത​നാ​ട്ടു​ക​ര ക​ര്‍​ക്കി​ടാം​കു​ന്ന് ഉ​ണ്ണി​യാ​ല്‍ ഷാ​പ്പും​പ​ടി​യി​ലെ കാ​രൂ​ത്ത് മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് മോ​ഷ​ണം​ന​ട​ന്ന​ത്.
മോ​ഹ​ന്‍​ദാ​സും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് എ​ള​മ്പു​ലാ​ശേ​രി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ​താ​യി​രു​ന്നു. പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​യ​റി​യി​രി​ക്കു​ന്ന​ത്. വീ​ടി​ന​ക​ത്തെ അ​ല​മാ​ര​ക​ളും മ​റ്റും ത​ക​ര്‍​ത്ത് സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. അ​ഞ്ചു​പ​വ​ന്‍ സ്വ​ര്‍​ണ​വും 5000 രൂ​പ​യും ന​ഷ്ട​മാ​യ​താ​യി വീ​ട്ടു​ട​മ​സ്ഥ​ന്‍ പ​റ​ഞ്ഞു. നാ​ട്ടു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ. നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും വൈ​കു​ന്നേ​രം ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നു​ള്ള ഡോ​ഗ് സ്‌​ക്വാ​ഡും പാ​ല​ക്കാ​ട് നി​ന്നു​ള്ള വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.