കാ​ല​ത്തി​നു​മു​ന്നേ ക​ണി​ക്കൊ​ന്ന പൂ​ത്തു
Tuesday, February 18, 2020 11:13 PM IST
നെ​ന്മാ​റ: ക​ണി​കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് മു​ന്നി​ല്‍ മൂ​ന്നു​മാ​സം​മു​മ്പേ ക​ണി​ക്കൊ​ന്ന പൂ​ത്തു തു​ട​ങ്ങി. നെ​ന്മാ​റ ധ​ന​ല​ക്ഷ്മി തീ​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് ക​ണി​ക്കൊ​ന്ന പൂ​വി​ട്ടു തു​ട​ങ്ങി​യ​ത്. കും​ഭ​മാ​സ​ത്തി​ല്‍ ത​ന്നെ പൂ​ത്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും കൗ​തു​ക​ത്തി​ലാ​ണ്.
മേ​ട​മാ​സ​ത്തി​ലാ​ണ് സാ​ധാ​ര​ണ ക​ണ​ക്കൊ​ന്ന പൂ​ത്തു​തു​ട​ങ്ങു​ക. വി​ഷു​വി​ന് ക​ണി​യൊ​രു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​പൂ​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മേ​ട​ത്തി​നു​മു​മ്പേ ചൂ​ടു കൂ​ടു​ക​യും ചെ​യ്ത​ത​തോ​ടെ ക​ണി​ക്കൊ​ന്ന​യും പൂ​ത്തു​തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ ത​ന്നെ പൂ​ത്തു കൊ​ഴി​ഞ്ഞു​പോ​യാ​ല്‍ ക​ണി​യൊ​രു​ക്കാ​ന്‍ പൂ ​തേ​ട​ണ്ട അ​വ​സ്ഥ​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ര്‍.