റെ​യി​ൽ​വേ റെ​ന്‍റ് എ ​കാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Tuesday, February 18, 2020 12:46 AM IST
തൃ​ശൂ​ർ: യാ​ത്രി​ക​ർ​ക്കാ​യി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച "റെ​ന്‍റ് എ ​കാ​ർ​' സൗ​ക​ര്യം സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി. ​അ​ജ​യ​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ൻ​ഡ​സ് ഗോ ​എ​ന്ന സ്ഥാ​പ​ന​മാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു മാ​സ​ത്തേ​ക്കു റെ​ന്‍റ് എ ​കാ​ർ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യാ​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​ർ ന​ൽ​കി ഈ ​സൗ​ക​ര്യം തു​ട​രു​മെ​ന്നു സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.
തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ ജ​യ​കു​മാ​ർ, തൃ​ശൂ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ, റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗോ​പി​നാ​ഥ​ൻ, പ്ര​സൂ​ണ്‍ എ​സ്.​കു​മാ​ർ, മു​ര​ളി തു​ട​ങ്ങി​യ​വ​രും ക​ന്പ​നി പ്ര​തി​നി​ധി​ക​ളും നി​ര​വ​ധി യാ​ത്രി​ക​രും പ​ങ്കെ​ടു​ത്തു.
ഓ​ണ്‍ലൈ​നാ​യി മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ചു കാ​ർ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടെ​ന്നു ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.