ക​തി​ന പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു
Saturday, February 15, 2020 10:33 PM IST
ക​രി​മ്പ: ക​തി​ന പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ​യാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കേ മരിച്ചു. കൊ​മ്പോ​ട നാ​ലു​സെ​ന്‍റില്‍ പ​രേ​ത​നാ​യ രാ​മ​ന്‍റെ മ​ക​ന്‍ രാ​ജ​നാ​ണ് (47) മ​രി​ച്ച​ത്. 12ന് ​തെ​ങ്ക​ര ഉ​ച്ച​മ​ഹാ​കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ പൂ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: മ​ണി​രാ​ജ​ന്‍, സു​ബി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​നോ​ജ്, ച​ന്ദ്രി​ക.