പ്ര​ള​യാ​ന​ന്ത​ര അ​ട്ട​പ്പാ​ടി പ​ഠ​നാ​വ​ത​ര​ണം ന​ട​ത്തി
Thursday, February 13, 2020 11:25 PM IST
അ​ഗ​ളി: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തി​നു​ണ്ടാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ച് മു​ണ്ടൂ​ര്‍ ഐ​ആ​ര്‍​ടി​സി, തൃ​ശൂ​ര്‍ കെ​എ​ഫ് ആ​ര്‍​ഐ​യി​ലെ​യും വി​ദ​ഗ്ധ​ര്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി ആ​സൂ​ത്ര​ണ വി​ക​സ​ന സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചു.
വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി​യം​ഗം സു​മ​തി സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​കാ​ളി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബാ​ബു ബോ​ണോ​വെ​ഞ്ച​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഐ​ആ​ര്‍​ടി​സി​യി​ലെ ഡോ.​ചി​ഞ്ചു പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ജൈ​വ വൈ​വി​ധ്യ​ത്തി​നും ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നും ഏ​ല്പി​ച്ച ആ​ഘാ​തം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് കോ​ള​ജി​ലെ ജോ​ഗ്ര​ഫി ഡി​പ്പാ​ര്‍​ട്ട് മെ​ന്റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​റി​ച്ചാ​ര്‍​ഡ് സ്‌​ക​റി​യ ജി​യോ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ ജൈ​വ​വൈ​വി​ധ്യ​ത്തി​നു​ണ്ടാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചും പ​ഠ​നാ​വ​ത​ര​ണം ന​ട​ത്തി.
ഡോ.​സീ​താ​ല​ക്ഷ്മി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​നീ​ഷ് കെ.​എം.​ജി.​രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, എം.​എ.​മാ​ത്യു, ജൈ​വ വൈ​വി​ധ്യ പ്രോ​ജ​ക്ട് ഫെ​ലോ എം.​ഗ്രീ​ഷ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.