ചീ​നി​ക്ക​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും
Thursday, February 13, 2020 11:23 PM IST
ചീ​നി​ക്ക​പ്പാ​റ: ചീ​നി​ക്ക​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും.
ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്- ഫാ. അ​ജി ഐ​ക്ക​ര കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വാ​ഹ​ന​വെ​ഞ്ച​രി​പ്പ്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജെ​യ്‌​സ​ണ്‍ കൊ​ള്ള​ന്നൂ​ര്‍ കാ​ര്‍​മി​ക​നാ​കും. ഫാ. ​മാ​ര്‍​ട്ടി​ന്‍ പ​ട​യാ​ട്ടി വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് ചീ​നി​ക്ക​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30ന് ​ചാ​ല​ക്കു​ടി ചാ​വ​റ ഫാ​മി​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്റെ അ​റി​വി​ന്റെ നേ​ര്‍​വെ​ളി​ച്ചം നാ​ട​കം.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 16ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റോ പാ​ണാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യ്ജി​ന്‍ വെ​ള്ളി​യാം​ക​ണ്ട​ത്തി​ല്‍ സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​വി​രു​ന്ന്, 7.30ന് ​ഫാ. ഡാ​നി​യ​ല്‍ വാ​ര​മു​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ല്‍ നൃ​ത്തം, എ​ട്ടി​ന് ത്രീ​മെ​ന്‍ ഷോ.
17​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന- ഇ​ട​വ​ക​യി​ലെ പ​രേ​ത​ര്‍​ക്കാ​യി പ്രാ​ര്‍​ഥ​ന. തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ടോ​ണി കോ​ഴി​പ്പാ​ട​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു പാ​റ​ക്കു​ടി​യി​ല്‍, സ​ണ്ണി പ​രു​ന്ത​നോ​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കും.