കതിന പൊട്ടിത്തെറിച്ച സംഭവം: കേസെടുത്തു
Thursday, February 13, 2020 11:23 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: ​തെ​ങ്ക​ര മു​തു​വ​ല്ലി ഉ​ച്ചാ​റ​ല്‍ വേ​ല മ​ഹോ​ത്സ​വ​ത്തി​നി​ടെ ക​തി​ന പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു സ്ത്രീ​യ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​തി​ന പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ ക​രി​മ്പ പ​ള്ളി​പ്പ​ടി സ്വ​ദേ​ശി രാ​ജ​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​അ​ശ്ര​ദ്ധ​മാ​യി വെ​ടി മ​രു​ന്ന് കൈ​കാ​ര്യം ചെ​യ്ത​തി നാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് ക​തി​ന പൊ​ട്ടിത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.​
ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് വേ​ല​ക​ളെ​ല്ലാം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ക​തി​ന നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ച്ച​മ്പാ​റ മു​തു​കു​ര്‍​ശ്ശി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍, ക​രി​മ്പ പ​ള്ളി​പ്പ​ടി സ്വ​ദേ​ശി​യാ​യ രാ​ജ​ന്‍ (30), ശ്രീ​ജ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ​ജ വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​നെ​യും മ​ണി​ക​ണ്ഠ​നേയും ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.