ക​രി​മ്പ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 13, 2020 11:23 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ​യു​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് പു​ത്തനു​ണ​ര്‍​വേകാ​ന്‍ ക​രി​മ്പ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഷി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും നൂ​ത​ന കാ​ര്‍​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​കം പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഒ​രു കൂ​ട്ടം സേ​വ​ന ദാ​യ​ക​രു​മാ​യി ക​രി​മ്പ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന​യു​ടെ സേ​വ​നം നാ​ടി​നും ക​ര്‍​ഷ​ക സ​മൂ​ഹ​ത്തി​നും സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ല്‍എ നി​ര്‍​വ്വ​ഹി​ച്ചു. ​
പി.​എ. സൈ​ത​ല​വി ചൂ​ര​ക്കോ​ട് എ​ന്ന ക​ര്‍​ഷ​ക​ന്‍ ആ​ദ്യ വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.​ ക​രി​മ്പ ഇ​ക്കോ ഷോ​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ കാ​ര്‍​ഷി​ക പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി കാ​ര്‍​ഷി​ക ക​ര്‍​മ്മ​സേ​ന​യു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​തി​നാ​യി മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.​
പ​ര​മാ​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ 6 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രാ​ണ് ടീ​മി​ലു​ള്ള​ത്. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​കം യൂ​ണി​ഫോ​മും ഉ​ണ്ട്. കാ​ട് വെ​ട്ട് , ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി, നി​ലം ഒ​രു​ക്ക​ല്‍, ന​ടീ​ല്‍, മ​ഴ​മ​റ, പോ​ളി ഹൗ​സ് നി​ര്‍​മ്മാ​ണം,തെ​ങ്ങു ക​യ​റ്റം, രോ​ഗ കീ​ട നി​യ​ന്ത്ര​ണം,തെ​ങ്ങി​ന്‍ ത​ടം എ​ടു​ക്ക​ല്‍ മു​ത​ലാ​യ പ്ര​വൃ​ത്തി​ക​ള്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചെ​യ്തു കൊ​ടു​ക്കും.
കാ​ര്‍​ഷി​ക വൃ​ത്തി​ക്ക് മാ​ന്യ​ത​യും അ​ന്ത​സ്സും ഉ​ണ്ടാ​ക്കു​ന്ന​തി​നും ക​ർഷ​ക​ര്‍​ക്ക് കൃ​ത്യ​മാ​യ സ​മ​യ​ത്തും ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടും ശാ​സ്ത്രീ​യ​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​മ്പ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന ല​ക്ഷ്യ​മി​ടു​ന്നു.​ വ​ലി​യ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്‍​ഷി​ക തൊ​ഴി​ല്‍ രം​ഗ​ത്ത് ഒ​രു നൂ​ത​ന സം​സ്‌​കാ​ര​ത്തി​ന് ഇ​തു​കൊ​ണ്ട് തു​ട​ക്കം കു​റി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.
ഇ​തിനോടബ​ന്ധി​ച്ചു ജീ​വ​നി ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജീ​വ​നി പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം , വാ​ര്‍​ഡ് ത​ല ജീ​വ​നി പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ള്‍​ക്ക് ക​രി​മ്പ ഇ​ക്കോ ഷോ​പ്പ് ന​ല്‍​കു​ന്ന വെ​ള്ള​രി വി​ത്തു​ക​ളു​ടെ വി​ത​ര​ണ ഉ​ല്‍​ഘാ​ട​നം, പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് ജീ​വ​നി പോ​ഷ​ക​ത്തോ​ട്ടം ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​ത്ത്, വ​ള​ങ്ങ​ള്‍ മു​ത​ലാ​യ​വ​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം, കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന​യു​ടെ സ്‌​നേ​ഹോ​പ​ഹാ​ര​മാ​യി ന​ല്‍​കു​ന്ന പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ല്‍​ഘാ​ട​നം , പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​രി​മ്പ ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലേ​ക്ക് കൃ​ഷി വ​കു​പ്പ് ന​ല്‍​കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ല്‍​ഘാ​ട​നം എ​ന്നി​വ ന​ട​ന്നു.​ പ്ര​ധാ​ന്‍ മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ര്‍​ഷ​ക​രെ അ​ത​തു ബാ​ങ്കു​ക​ളി​ല്‍ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് അം​ഗ​ത്വം ചേ​ര്‍​ക്കു​ന്ന​തി​നാ​യി കാ​മ്പ​യി​നും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ ബാ​ങ്ക് പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് വി​ഷ ര​ഹി​ത പു​ര​യി​ട പ​ച്ച​ക്ക​റി കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ വി. ​എ​ഫ്.​പി.​സി.​കെ പാ​ല​ക്കാ​ട് ജി​ല്ലാ മാ​നേ​ജ​ര്‍ ​ഉ​മ ക്ലാ​സ്സ് എ​ടു​ത്തു.​ ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ​ലി​വി.​പി. , മ​ണ്ണാ​ര്‍​ക്കാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ​ടി.​കെ.​ഷാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ​എം.​എം.​ത​ങ്ക​ച്ച​ന്‍, സ്റ്റാന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​രാ​യ ​പ്രി​യ.​ടി, ​ജി​മ്മി മാ​ത്യു, ജ​യ​ല​ക്ഷ്മി , മ​ണ്ണാ​ര്‍​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യൂ​സു​ഫ് പാ​ല​ക്ക​ല്‍, ക​ല്ലടി​ക്കോ​ട് സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ണ്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ ഹാ​രി​സ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ക​രി​മ്പ കാ​ര്‍​ഷി​ക ഉ​ല്‍​പാ​ദ​ന സം​ഭ​ര​ണ സം​സ്‌​ക​ര​ണ വി​പ​ണ​ന ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​നാ​രാ​യ​ണ​ന്‍​കു​ട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​ സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​സ​ജി​ദ​ലി സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് മ​ഹേ​ഷ്.​വി.​എ​സ്. ന​ന്ദി​യും പ​റ​ഞ്ഞു.
ക​രി​മ്പ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന പ്ര​സി​ഡ​ന്‍റ് ​ജോ​ഷി, സെ​ക്ര​ട്ട​റി ​മേ​ഴ്‌​സി, സൂ​പ്പ​ര്‍ വൈ​സ​ര്‍ ജി​നു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷീ​ല, ലീ​ഡ്‌​സ് എ​ഫ് .എ. ​സൗ​മ്യ, ഇ​ക്കോ​ഷോ​പ്പ് മാ​നേ​ജ​ര്‍ പ്രി​ന്‍​സി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. 200 ല​ധി​കം ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു.