ന​ഞ്ചി​യ​മ്മ​യെ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ ആ​ദ​രി​ച്ചു
Thursday, February 13, 2020 11:19 PM IST
അ​ഗ​ളി: അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്തി​യി​ലെ​ത്തി​യ അ​ട്ട​പ്പാ​ടി​യു​ടെ പ്രി​യ ഗാ​യി​ക ന​ഞ്ചി​യ​മ്മ​യെ പെ​ട്ടി​ക്ക​ല്‍ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും വി​ദ്യാ​ര്‍​ത്ഥി​ക​ളും ചേ​ര്‍​ന്ന് ഗൂ​ളി​ക്ക​ട​വ് ന്യൂ ​അ​തു​ല്യ തി​യേ​റ്റ​റി​ല്‍ ആ​ദ​രി​ച്ചു.
സ്‌​കൂ​ള്‍ സം​ഘ​ത്തോ​ടൊ​പ്പം നാ​ഞ്ചി​യ​മ്മ ത​ന്‍റെ പ്രി​യ​ഗാ​നം ആ​ല​പി​ച്ചും ന​ര്‍​മ​ങ്ങ​ള്‍ പ​ക​ര്‍​ന്നും സ​മ​യം ചെ​ല​വ​ഴി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി ഇ​ട​ത്തി​നാ​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഫാ. ​ജോ​ഫി​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

ലൈ​സ​ന്‍​സ്
പു​തു​ക്ക​ല്‍ ക്യാ​മ്പ്

പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി ഡി ​ആ​ന്‍​ഡ് ഒ ​ലൈ​സ​ന്‍​സ് പു​തു​ക്ക​ല്‍ ക്യാ​മ്പ് വ്യാ​പാ​ര​ഭ​വ​നി​ല്‍ തു​ട​ങ്ങി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ.​ഹ​മീ​ദ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ഉ​ദ​യ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ക്ക​റി​യ, ജി​ല്ലാ മീ​ഡി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​അ​സ​ന്‍ മു​ഹ​മ്മ​ദ് ഹാ​ജി, ബാ​ല​കൃ​ഷ്ണ​ന്‍, യൂ​ത്ത് വിം​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​പ്ര​സാ​ദ്, ഷം​സീ​ര്‍, രാ​ജേ​ന്ദ്ര​ന്‍, കാ​ജാ സു​ലൈ​മാ​ന്‍, വി.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.