വ്യാ​ജ​ലോ​ട്ട​റി വി​ല്പ​ന: ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Thursday, February 13, 2020 11:19 PM IST
കോ​യ​മ്പ​ത്തൂ​ര്‍: വ്യാ​ജ​ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ള​ക്കി​ണ​ര്‍ ക​വി​ന്‍ (31), കൗ​ണ്ടി​പ്പാ​ള​യം ത​മി​ഴ് സെ​ല്‍​വ​ന്‍ (34) എ​ന്നി​വ​രാ​ണ് മേ​ട്ടു​പ്പാ​ള​യം റോ​ഡ് ഇ​ള​ങ്കോ (47)യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
സാ​യി​ബാ​ബ കോ​ള​നി​യി​ലെ ലോ​ട്ട​റി ഏ​ജ​ന്‍റായ ക​വി​നി​ല്‍​നി​ന്നും ലോ​ട്ട​റി​യെ​ടു​ക്കു​മെ​ങ്കി​ലും ഒ​രി​ക്ക​ല്‍​പോ​ലും സ​മ്മാ​നം ല​ഭി​ക്കാ​ത്ത​തി​ല്‍ സം​ശ​യം തോ​ന്നി​യ ഇ​ള​ങ്കോ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ട്ട​റി വാ​ങ്ങി​യ​പ്പോ​ള്‍ അ​ത് ഫോ​ട്ടോ​സ്റ്റാ​റ്റ് ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി ക​വി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.
അ​പ്പോ​ള്‍ ക​വി​നും മ​റ്റൊ​രു വി​ല്പ​ന​ക്കാ​ര​നാ​യ ത​മി​ഴ് സെ​ല്‍​വ​നും മ​റ്റും ചേ​ര്‍​ന്ന് ഇ​ള​ങ്കോ​യെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ര്‍​ന്ന് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ള​ങ്കോ സാ​യ് ബാ​ബ കോ​ള​നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കു​ക​യും പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. വ്യാ​ജ​കേ​ര​ള ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കി വി​ല്പ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.