കോ​മേ​ഴ്‌​സ് എ​ക്‌​സ്‌​പോ 2020 ന​ട​ത്തി
Thursday, February 13, 2020 11:19 PM IST
മു​ണ്ടൂ​ര്‍: യു​വ​ക്ഷേ​ത്ര കോ​ള​ജ് കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​മേ​ഴ്‌​സ് എ​ക്‌​സ്‌​പോ 2020 ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​മാ​ത്യു വാ​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​രു​പ​തോ​ളം സ്റ്റാ​ളു​ക​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച വി​വി​ധ വ​സ്തു​ക്ക​ളു​ടെ​യും കോ​മേ​ഴ്‌​സ് ത​ല​ത്തി​ലെ വി​വി​ധ പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും ഫു​ഡ് ഫെ​സ്റ്റും ന​ട​ത്തി.
സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ല്‍, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ല്‍ ഡാ​നി, എം.​എ​സ്.​കീ​ര്‍​ത്തി, പ്ര​ഫ. ശ​ശിധ​ര​ന്‍ ഉ​പ്പ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു..

കെ.​സി പ്രീ​തി​ന് വി​ജ​യം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ലേ​യ്ക്കു​ള്ള ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ ചി​റ്റൂ​ര്‍ മു​നി​സി​പ്പ​ല്‍ അം​ഗം കെ.​സി.​പ്രീ​ത് 32 വോ​ട്ടി​ന് വി​ജ​യി​ച്ചു. പ്രീ​തി​ന് 109 വോ​ട്ടും രാ​മ​ദാ​സി​ന് 77 വോ​ട്ടും ല​ഭി​ച്ചു.
റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ​ന്‍റെ ചേം​ബ​റി​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തി​യ​ത്. വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ത്ഥി​യെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​ന്‍, ഡി​ഡി​ഇ., ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കാ​സിം, പാ​ല​ക്കാ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.