തൊ​ഴി​ലാ​ളി സ​മ്പ​ര്‍​ക്ക യാ​ത്ര സ​മാ​പി​ച്ചു
Thursday, February 13, 2020 11:19 PM IST
പാ​ല​ക്കാ​ട്: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍​പ​ദ്ധ​തി പി​ന്‍​വ​ലി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ്രാ​യം വ​ര്‍​ധി​പ്പി​ക്കു​ക, ക്വാ​ട്ട പ്ര​മോ​ഷ​ന്‍ സ​മ്പ്ര​ദാ​യം അ​ട്ടി​മ​റി​ക്കാ​തി​രി​ക്കു​ക, ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ക, പ്ര​മോ​ഷ​നു​ക​ള്‍ ന​ല്കു​ക, ഷി​ഫ്റ്റ് ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക, ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ക, ത​സ്തി​ക​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, അ​പ്രാ​യോ​ഗി​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് 18ന് ​ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി​ഭ​വ​ന്‍ മാ​ര്‍​ച്ചി​നു മു​ന്നോ​ടി​യാ​യാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ തൊ​ഴി​ലാ​ളി സ​മ്പ​ര്‍​ക്ക ജാ​ഥ ന​ട​ത്തി​യ​ത്.
എ​ഐ​ടി​യു​സി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ജി.​മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ സ​മ്പ​ര്‍​ക്ക​ജാ​ഥ​യു​ടെ സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന്‍ പ​രി​സ​ര​ത്തു ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ശെ​ല്‍​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ.​ആ​ര്‍.​മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ഥാ ക്യാ​പ്റ്റ​ന്‍ മ​ണി കു​ള​ങ്ങ​ര, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി.​ആ​ന​ന്ദ​ന്‍, ഡി​വി​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് കാ​സിം, പ്ര​സാ​ദ്, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​സു​നി​ല്‍​കു​മാ​ര്‍, ഉ​ദ​യ​കു​മാ​ര്‍, പി.​ഡി.​ശ​ശി​ധ​ര​ന്‍, കെ.​കെ.​ശ​ശി​ധ​ര​ന്‍, ഗ​ഫൂ​ര്‍, ഇ​ല​ക്ട്രിസി​റ്റി ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ​ര​മേ​ശ്വ​ര​ന്‍, സെ​ക്ര​ട്ട​റി ടി.​വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലാ​ളി സ​മ്പ​ര്‍​ക്ക​ജാ​ഥ മ​ല​മ്പു​ഴ സെ​ക്ഷ​നി​ല്‍​നി​ന്ന് തു​ട​ങ്ങി മ​രു​ത​റോ​ഡ്, ക​ഞ്ചി​ക്കോ​ട്, വാ​ള​യാ​ര്‍, എ​ല​പ്പു​ള്ളി, മേ​ലാ​മു​റി, പ​റ​ളി, പ​ത്തി​രി​പ്പാ​ല, ക​ട​മ്പ​ഴി​പ്പു​റം, കോ​ങ്ങാ​ട്, മു​ണ്ടൂ​ര്‍, ഒ​ല​വ​ക്കോ​ട്, ക​ല്‍​പ്പാ​ത്തി സെ​ക്ഷ​നു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യാ​ണ് പാ​ല​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന്‍ പ​രി​സ​ര​ത്ത് സ​മാ​പി​ച്ച​ത്.