147.78 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Thursday, February 13, 2020 11:19 PM IST
പാ​ല​ക്കാ​ട്: കാ​ര്‍​ഷി​ക ജി​ല്ല​യാ​യ പാ​ല​ക്കാ​ടി​ന്‍റെ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്ക് മു​ന്‍​തൂ​ക്കം ന​ല്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ 2020-2021 വ​ര്‍​ഷ​ത്തെ അ​വ​സാ​ന​ത്തെ ബ​ജ​റ്റി​ലാ​ണ് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തോ​ടൊ​പ്പം നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മു​ന്‍​തൂ​ക്കം ന​ല്കി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ബ​ജ​റ്റി​ല്‍ 147.78 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് രൂ​പം​ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ സേ​വ​ന​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന 106 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റും സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്കാ​യി 25 കോ​ടി രൂ​പ​യാ​ണ് മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​ത്. നെ​ല്‍​കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സ​മൃ​ദ്ധി പ​ദ്ധ​തി​ക്കാ​യി 10 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. പ​ച്ച​ക്ക​റി തൈ​ക​ള്‍, വി​ത്തു​ക​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക, ടി​ഷ്യു ക​ള്‍​ച്ച​റിം​ഗ്, കോ​ള്‍​ഡ് സ്റ്റോ​റേ​ജ്, ഡ്രൈ​യ​റോ​ടു കൂ​ടി​യ ആ​ധു​നി​ക ഗോ​ഡൗ​ണു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.

കൂ​ടാ​തെ പോ​ത്തു​ണ്ടി ഡാ​മി​ല്‍ ഫ്‌​ളോ​ട്ടിം​ഗ് സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കും. കാ​റ്റി​ല്‍​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ടും.

വെ​ള്ള​പ്പൊ​ക്ക​വും കൊ​ടും​വ​ര​ള്‍​ച്ച​യും ഉ​ള്‍​പ്പെ​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ക​ടു​ത്ത ആ​ഘാ​ത​മ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​യാ​ണ് പാ​ല​ക്കാ​ട്. അ​തി​നാ​ല്‍ ചി​റ്റൂ​രി​ല്‍ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വും ഭാ​ര​ത​പ്പു​ഴ​യു​ടെ നീ​ര്‍​ത്ത​ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ഷ്ണ​മാ​പി​നി​യും മ​ഴ​മാ​പി​നി​യും സ്ഥാ​പി​ക്കും.

കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ഴ​ക്കൊ​യ്ത്തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കും. പ്ര​കൃ​തി സൗ​ഹൃ​ദ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ലാ​സ് മു​റി​ക​ള്‍ സ്മാ​ര്‍​ട്ട്ക്ലാ​സ് റൂ​മു​ക​ളാ​യ​തി​നാ​ല്‍ വ​ലി​യ തോ​തി​ല്‍ വൈ​ദ്യു​തി ആ​വ​ശ്യ​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ഹ​രി​ശ്രീ, വി​ജ​യ​ശ്രീ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​നം 96 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍​ച്ച​യ്ക്കു പു​റ​മെ ക​മ്പ്യൂ​ട്ട​ര്‍ വി​ത​ര​ണം, ഫ​ര്‍​ണീ​ച്ച​ര്‍ വി​ത​ര​ണം, ബാ​ലി​കാ സൗ​ഹൃ​ദ ശു​ചി​മു​റി​ക​ള്‍, ക​ലാ​കാ​യി​ക മു​ന്നേ​റ്റം പ​ദ്ധ​തി​ക​ളും തു​ട​രും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എം​ആ​ര്‍.​ഐ സ്‌​കാ​നിം​ഗ് ഈ ​വ​ര്‍​ഷം​ത​ന്നെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. ജി​ല്ല​യി​ലെ വൃ​ക്ക​രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കും. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടേ​യും സം​ഭാ​വ​ന​ക​ളും ട്ര​സ്റ്റ് സ​മാ​ഹ​രി​ക്കും.

അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ താ​രം ധ​ന​രാ​ജി​ന്‍റെ സ്മ​ര​ണ​യി​ല്‍ 'ജി​ല്ല​യ്‌​ക്കൊ​രു ഫു​ട്‌​ബോ​ള്‍ ടീം ​തു​ട​ങ്ങും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി.
സാം​സ്‌​കാ​രി​ക പ​ദ്ധ​തി​ക​ള്‍​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ളാ​യ പൊ​റാ​ട്ടു നാ​ട​കം, ക​ണ്യാ​ര്‍​ക​ളി, കോ​ല്‍​ക്ക​ളി, ദ​ഫ്മു​ട്ട് തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ലാ​രൂ​പ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ല്കും. കാ​മ്പ​സ് തീ​യേ​റ്റ​ര്‍, സി​നി​മാ നി​ര്‍​മാ​ണം എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്കു​ക​യും ഷോ​ര്‍​ട് ഫി​ലിം മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

സം​സ്ഥാ​ന​ത്ത് പ​ട്ടി​ക​ജാ​തി ജ​ന​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് പു​റ​മെ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ള്‍​ക്കാ​യി ന​ഴ്‌​സിം​ഗ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും.

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​ത്തി​നാ​യി ഊ​രു​കൂ​ട്ട വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യ​മി​ക്കും. അ​ട്ട​പ്പാ​ടി​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യി തു​ട​ങ്ങി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കും.

ജി​ല്ല​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തേ​യും സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ത്തേ​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ഇ​ക്കോ ക​ള്‍​ച്ച​റ​ല്‍ ടൂ​റി​സം​പ​ദ്ധ​തി​ക്ക് രൂ​പം​ന​ല്കും. വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ടം ത​യാ​റാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കും. പ​ത്തു​ല​ക്ഷം രൂ​പ ഇ​തി​നാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.