സ്കൂട്ടിയിൽ ബ​സി​ടി​ച്ചു പ്ലസ് ടു വി​ദ്യാ​ര്‍​ഥി മ​ര​ിച്ചു
Thursday, February 13, 2020 10:37 PM IST
കോ​യ​മ്പ​ത്തൂ​ര്‍: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ബ​സി​ടി​ച്ചു വി​ദ്യാ​ര്‍​ഥി മ​രിച്ചു. സ​ഹ​പാ​ഠി​ക്ക് പ​രി​ക്കേ​റ്റു. ധ​ര്‍​മ​പു​രി ഇ​ല​ക്കി​യീ​പ​ട്ടി വി​രു​പാ​ച്ചി സെ​ല്‍​വം മ​ക​ന്‍ പ്ര​സ​ന്ന​കു​മാ​ര്‍ (18) ആ​ണ് മ​രി​ച്ച​ത്.

പീ​ള​മേ​ടി​ലു​ള്ള സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​സ​ന്ന​കു​മാ​ര്‍ സു​ഹു​ത്ത് വി​ഘ്‌​നേ​ഷി​നൊ​പ്പം സ്‌​കൂ​ട്ടി​യി​ല്‍ ഗാ​ന്ധി​പു​ര​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ ഗാ​ന്ധി​പു​രം ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന​രി​കെ ഇ​രു​ഗൂ​രി​ല്‍​നി​ന്നും ഗാ​ന്ധി പു​ര​ത്തേ​ക്കു വ​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സ​ന്ന​കു​മാ​റി​നെ ബ​സ് യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും പോ​ലീ​സും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ പ്ര​സ​ന്ന​കു​മാ​ര്‍ മ​രി​ച്ചു.