ട്രെ​യി​നി​ൽനി​ന്നും വീ​ണ യു​വാ​വി​ന്‍റെ കാ​ൽ അ​റ്റു
Thursday, February 13, 2020 12:44 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ട്രെ​യി​നി​ൽ​നി​ന്നും വീ​ണു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്.
ത​മി​ഴ​നാ​ട് നാ​മ​ക്ക​ൽ സ്വ​ദേ​ശി ശ്യം​ലാ​ലി(34)നെ​യാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
പോട്ടോരി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​ൽ അ​റ്റ​നി​ല​യി​ൽ അ​ബോ​ധ​ാവ​സ്ഥയി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചൊവ്വാഴ്ച രാ​ത്രി ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വാ​തി​ലി​നു​സ​മി​പം ഇ​രു​ന്ന് ഉ​റ​ങ്ങി​യ​തി​നെതു​ട​ർ​ന്ന് പോ​ട്ടോരി​ലെ വ​ള​വി​ൽ താ​ഴെവീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.