ഐ ​ലീ​ഗ് ഫു​ട്ബോ​ൾ: എ​ഫ്സി ഗോ​വ​യെ ത​ള​ച്ച് കേ​ര​ള എഫ്സി
Thursday, February 13, 2020 12:44 AM IST
തൃ​ശൂ​ർ: കി​ട്ടി​യ അ​വ​സ​രം മു​ത​ലാ​ക്കാ​തെ പെ​നാ​ൽ​റ്റിവ​രെ പോ​സ്റ്റി​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി​യ കേ​ര​ള എ​ഫ്സി ടീ​മി​ന് ഒ​ടു​വി​ൽ സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടിവ​ന്നു.
കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാം ഡി​വി​ഷ​ൻ ദേ​ശീ​യ ഐ​ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ നടന്ന എ​ഫ്സി ഗോ​വ, കേ​ര​ള എ​ഫ്സി മ​ത്സ​രമാണ് സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചത് (1-1). പെ​നാ​ൽ​റ്റി ഉ​ൾ​പ്പെ​ടെ അ​ര​ഡ​സ​നോ​ളം അ​വ​സ​ര​മാ​ണ് എ​ഫ്സി കേ​ര​ള തു​ല​ച്ച​ത്. ഗോ​വ​ൻ മു​ന്നേ​റ്റ​ത്തി​നു മു​ന്പി​ൽ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ കേ​ര​ള താ​ര​ങ്ങ​ളെ മൂ​ന്നാം മി​നി​റ്റി​ൽത​ന്നെ ഞെ​ട്ടി​ച്ചു. പ്ര​തി​രോ​ധ​താ​രം ലാ​ൽ​മാ​ൻ​ഗാ​യ് സാം​ഗാ കേ​ര​ള ഗോ​ളി അ​ഹ​മ്മ​ദ് അ​ഫ്സ​റി​നെ ക​ബ​ളി​പ്പി​ച്ച് പ​ന്ത് പോ​സ്റ്റി​ലേ​ക്കു തൊടുത്തു(1-0).
സ്വ​ന്തം മൈ​താ​ന​ത്ത് ഒ​രു​ഗോ​ളി​നു പി​ന്നി​ലാ​യ​തോ​ടെ​യാ​ണ് കേ​ര​ള​ ക​ളി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വും ഉ​ണ​ർ​ന്ന് പ​ന്ത് കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ മു​ന്നേ​റ്റ​താ​ര​ങ്ങ​ൾ​ക്കു കൈ​മാ​റി​ക്കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ 26-ാം മി​നി​റ്റി​ൽ കേ​ര​ള താ​ര​ങ്ങ​ൾ ദീ​ർ​ഘ​ശ്വാ​സം വി​ട്ടു. വ​ല​തു​വി​ംഗിൽ​നി​ന്നു ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ത്തിന​ൽ​കി​യ പ​ന്ത് കേ​ര​ള എ​ഫ്സി​യു​ടെ ഐ​വ​റി​കോ​സ്റ്റ്താ​രം സി​റി​ൾ മി​ക​ച്ച ഹെ​ഡ​റി​ലൂ​ടെ ഗോ​വ​ൻ വ​ല​യി​ലാ​ക്കി.(1-1).
ആ​ക്ര​മ​ണം തു​ട​ർ​ന്ന കേ​ര​ള​ത്തിനു വീ​ണ്ടും അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും പ​ന്ത് പോ​സ്റ്റി​നു​ള്ളി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. ഗോ​വ​ൻ പോ​സ്റ്റി​നു തൊ​ട്ടു​വെ​ളി​യി​ൽ​വ​ച്ച് മു​ന്നേ​റ്റ​താ​ര​ത്തെ ഫൗ​ൾ​ചെ​യ്ത​തി​നു റ​ഫ​റി ഫ്രീ​കി​ക്ക് അ​നു​വ​ദി​ച്ചു. കി​ക്കെ​ടു​ത്ത റോ​ഷ​ൻ ജി​ജി​യു​ടെ അ​ടി ഗോ​വ​ൻ​പ്ര​തി​രോ​ധ മ​തി​ലി​ലെ താ​ര​ത്തി​ന്‍റെ കൈ​യി​ൽ​ത​ട്ടി​ത്തെ​റി​ച്ചു. കേ​ര​ള​യ്ക്ക് അ​നു​വ​ദി​ച്ച പെ​നാ​ൽ​റ്റി മൗ​സൂ​ഫ്നൈ​സാ​ൻ പോ​സ്റ്റി​നു​മു​ക​ളി​ലൂ​ടെ അ​ടി​ച്ചു​പ​റ​പ്പി​ച്ചതോടെ വിജയസാധ്യത അകന്നു.ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​ൾ​മാ​ത്രം പി​റ​ന്നി​ല്ല. അ​വ​സാ​നി​മി​ഷം കേ​ര​ള​ത്തിനു കി​ട്ടി​യ അ​വ​സ​ര​വും പു​റ​ത്തേ​ക്കടി​ച്ച് പാ​ഴാ​ക്കി.