കൂ​ത്തു​മാ​ട​ത്തി​ല്‍ രാ​മ​ക​ഥ​യാ​ടി തോ​ല്‍​പാ​വ​ക​ള്‍; ചി​ന​ക്ക​ത്തൂ​രി​ല്‍ പൂ​രാ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി
Thursday, February 13, 2020 12:44 AM IST
ഒ​റ്റ​പ്പാ​ലം: കൂ​ത്തു​മാ​ട​ത്തി​ല്‍ തോ​ല്‍​പാ​വ​ക​ള്‍ രാ​മ​ക​ഥ​യാ​ടി തു​ട​ങ്ങി​യ​തോ​ടെ ചി​ന​ക്ക​ത്തൂ​രി​ല്‍ ആ​ഘോ​ഷം തു​ട​ങ്ങി.
പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​തി​നേ​ഴു​നാ​ള്‍ നീ​ണ്ടു​നി​ല്ക്കു​ന്ന തോ​ല്‍​പാ​വ കൂ​ത്ത് തു​ട​ങ്ങി​യ​തോ​ടെ ചി​ന​ക്ക​ത്തൂ​ര്‍ ത​ട്ട​കം ഉ​ണ​ര്‍​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ​ദി​വ​സ​വും തോ​ല്‍​പാ​വ​ക്കൂ​ത്തി​നു​മു​മ്പ് വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ക​മ്പ​ര്‍​രാ​മാ​യ​ണം ക​ഥ​യാ​ണ് തോ​ല്‍​പാ​വ​ക്കൂ​ത്ത് രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ത്താ​ചാ​ര്യ​നാ​യ പാ​ല​പ്പു​റം സ​ദാ​ന​ന്ദ പു​ല​വ​രാ​ണ് കൂ​ത്ത് ന​ട​ത്തു​ന്ന​ത്. പ​ഞ്ച​വ​ടി​യി​ല്‍ തു​ട​ങ്ങി ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​ക​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ന​ക്ക​ത്തൂ​രി​ല്‍ തോ​ല്‍​പാ​വ കൂ​ത്ത് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.രാ​മ​രാ​വ​ണ യു​ദ്ധ​കാ​ല​ത്ത് ദാ​രി​ക​നി​ഗ്ര​ഹ​ത്തി​ന്‍റെ നി​യോ​ഗ​വു​മാ​യി പോ​യ ദേ​വി​ക്ക് യു​ദ്ധം കാ​ണാ​നാ​കാ​തെ വ​ന്ന​തി​നാ​ല്‍ പി​താ​വ് ശി​വ​ഭ​ഗ​വാ​ന്‍റെ അ​നു​ഗ്ര​ഹ​പ്ര​കാ​രം രാ​മ​രാ​വ​ണ​യു​ദ്ധം തോ​ല്‍​പാ​വ കൂ​ത്തു രീ​തി​യി​ല്‍ ദേ​വി​ക്കാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ഐ​തി​ഹ്യം. മു​റി​തേ​ങ്ങ​യി​ല്‍ ക​ത്തി​ച്ച ദീ​പ​നാ​ള​ത്തി​ന്‍റെ ഇ​ത്തി​രി വെ​ട്ട​ത്തി​ന​പ്പു​റം മ​റ​ച്ച തി​ര​ശീ​ല​യി​ല്‍ നി​ഴ​ലാ​ട്ടം ന​ട​ത്തു​ന്ന തോ​ല്‍​പാ​വ​ക​ള്‍ അ​ഭി​ന​വ രാ​മാ​യ​ണ ക​ഥ പ​റ​യു​മ്പോ​ള്‍ കൂ​ത്തു​മാ​ട​ത്തി​ന​പ്പു​റം ദേ​വീ സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്നാ​ണ് സ​ങ്ക​ല്പം. തോ​ല്‍​പാ​വ​ച​രി​തം ര​ചി​ച്ച​ത് ത​മി​ഴ് ആ​ദി ക​വി​യാ​യ ക​മ്പ​ര്‍ ആ​ണെ​ന്നാ​ണ് വി​ശ്വാ​സം. വ​ള്ളു​വ​നാ​ട്ടി​ല്‍ ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഉ​ത്സ​വ​ത്തി​നു​മു​മ്പ് തോ​ല്‍​പാ​വ കൂ​ത്ത് പ​തി​വാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മാ​നി​ന്‍റെ തോ​ലു​കൊ​ണ്ടാ​ണ് പാ​വ​ക​ളെ ഉ​ണ്ടാ​ക്കി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത് ഫൈ​ബ​ര്‍ പാ​വ​ക​ള്‍​ക്ക് വ​ഴി​മാ​റി. ക്ഷേ​ത്ര​ക​ല​യാ​യ തോ​ല്‍​പാ​വ കൂ​ത്ത് അ​നു​ഷ്ഠാ​ന​ക​ല കൂ​ടി​യാ​ണ്.