അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ ന​ട​പ​ടി വ​രും
Thursday, February 13, 2020 12:44 AM IST
ഒ​റ്റ​പ്പാ​ലം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ജോ​ലി നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​മ്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വ​ന്നേ​ക്കും.
പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നീ​യ​ർ നി​യ​മ​ന​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കു​ഞ്ഞ​നും സെ​ക്ര​ട്ട​റി എം.​ഹ​രി​കൃ​ഷ്ണ​നും ക്ര​മ​ക്കേ​ടു​ക​ളും തി​രി​മ​റി​ക​ളും ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം സി​പി​എം ഭ​രി​ക്കു​ന്ന അ​മ്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.
നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ നി​യ​മാ​നു​സ​ര​ണം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഉ​ത്ത​ര​വാ​ദി​യാ​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യും ക​ര്‍​ശ​ന​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​കൃ​ഷ്ണ​കു​മാ​ര്‍ വി​വ​രാ​വ​കാ​ശ​പ്ര​കാ​രം നേ​ടി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ന​ട​പ​ടി​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. എ​ന്‍​ജി​നീ​യ​ര്‍ നി​യ​മ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ ബോ​ര്‍​ഡി​നെ തീ​രു​മാ​നി​ച്ച വി​വ​രം വ​കു​പ്പി​ന്‍റെ സ​ക​ര്‍​മ വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഒ​പ്പം അ​ഭി​മു​ഖ സ​മ​യ​ത്തു ഹാ​ജ​രും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​യ​പ്പോ​ള്‍ നി​യ​മ​നം ല​ഭി​ച്ച​യാ​ള്‍ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ഹാ​ജ​രാ​ക്കു​ക​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന​യെ​ന്ന പേ​രി​ല്‍ ഇ​രു​പ​തു മാ​ര്‍​ക്ക് അ​ധി​കം ന​ല്കി​യാ​ണ് കെ.​അ​നീ​ഷ് എ​ന്ന​യാ​ളെ നി​യ​മി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് അം​ഗം കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ ആ​ദ്യം വ​നി​താ​ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് എ​ന്‍​ജി​നീ​യ​ര്‍ നി​യ​മ​നം റ​ദ്ദാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​തു ന​ട​പ്പാ​ക്കാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റെ സ​മീ​പി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ് 29-നാ​ണ് വ്യാ​ജ ബി​ടെ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി എ​ന്ന കാ​ര​ണ​ത്താ​ല്‍ എ​ന്‍​ജി​നീ​യ​ര്‍ കെ.​അ​നീ​ഷി​നെ പ​ഞ്ചാ​യ​ത്ത് പു​റ​ത്താ​ക്കു​ന്ന​ത്. വ്യാ​ജ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി​യ ഇ​യാ​ള്‍​ക്കെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​രാ​തി ന​ല്കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി​ല്ല. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ആ​ദ്യ ര​ണ്ട് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ ഫ​യ​ലു​ക​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​വ കാ​ണാ​നി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്.
2019 ജൂ​ലൈ ഏ​ഴി​നു ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​താ​യി കാ​ണി​ച്ച് സെ​ക്ര​ട്ട​റി പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്കി​യി​രു​ന്നു. പി​ന്നീ​ട് ഇ​തേ ഫ​യ​ലു​ക​ള്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍​നി​ന്നു ചു​രു​ട്ടി​മ​ട​ക്കി​യ നി​ല​യി​ല്‍ കി​ട്ടി​യെ​ന്നു പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തെ​ല്ലാം ക്ര​മ​ക്കേ​ടി​ന്‍റെ തെ​ളി​വു​ക​ളാ​ണ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ബി​ടെ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ കെ.​അ​നീ​ഷ് പ​ഞ്ചാ​യ​ത്തി​ല്‍ ജോ​ലി നേ​ടി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ക്ര​മ​ക്കേ​ടു​ക​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തു തി​രി​ച്ച​റി​ഞ്ഞ് നി​യ​മ​നം റ​ദ്ദാ​ക്കാ​ന്‍ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി ജി​ല്ലാ ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.