മു​ത​ല​മ​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും മാ​ങ്ങാ ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും: ഡി​ആ​ര്‍​എം
Thursday, February 13, 2020 12:44 AM IST
കൊ​ല്ല​ങ്കോ​ട്: മാം​ഗോ​സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ത​ല​മ​ടയിൽ വി​ള​വെ​ടു​പ്പ് കാ​ല​മാ​യ​തോ​ടെ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​ങ്ങ ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​താ​പ് സിം​ഗ് ഷാ​മി മാം​ഗോ ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി അം​ഗ​ങ്ങ​ള്‍​ക്കും മു​ത​ല​മ​ട​പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും ഉ​റ​പ്പു​ന​ല്കി.
ക​ഴി​ഞ്ഞ മാ​സം 13ന് ​മു​ത​ല​മട സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ണ്‍ തോ​മ​സി​ന് ക​യ​റ്റു​മ​തി സം​ബ​ന്ധി​ച്ച നി​വേ​ദ​നം മാ​വ് ക​ര്‍​ഷ​ക​ര്‍​ ന​ല്‍​കി​യി​രു​ന്നു.​ ഇ​ത് പ​രി​ഗ​ണി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ ക​ര്‍​ഷ​ക​രെ ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ച​ര്‍​ച്ച​ക്ക് വി​ളി​ച്ചി​രു​ന്നു.​ പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും അ​ടു​ത്ത വ​ര്‍​ഷം​മു​ത​ല്‍ മു​ത​ല​മ​ട​യി​ല്‍ നി​ന്നും നേ​രി​ട്ട് ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും മു​ത​ല​മ​ട​യി​ലെ മാ​ങ്ങ ക​യ​റ്റു​മ​തി ചെ​യ്താ​ല്‍ ദി​ല്ലി​യി​ലെ​ത്തി​യാ​ല്‍ പ്ര​ശ്​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെന്നും പാ​ല​ക്കാ​ട് നി​ന്നും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മാ​ങ്ങ ബോ​ക്‌​സു​ക​ള്‍ക്ക് ക​നം ക​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ് അ​ധി​ക​മാ​യി പി​ഴ അ​ട​യ്‌​ക്കേ​ണ്ട സ്ഥി​തി​യാ​യിരുന്നു. അതിനാൽ ദി​ല്ലി​യി​ലെ ഏ​ജ​ന്‍റുമാ​ര്‍ പാ​ല​ക്കാ​ടു വ​ഴി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മാ​ങ്ങ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.നി​ശ്ചി​ത അ​ള​വി​ല്‍ നി​ല​വി​ലെ ട്രെ​യി​ന്‍ എ​സ് എ​ല്‍ ആ​ര്‍ വ​ഴി ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​ക്കു​മെ​ന്നും സീ​സ​ണ്‍ സ​മ​യ​ത്ത് 23 ട​ണ്‍ ഒ​റ്റ​യ​ടി​ക്ക് വ​രു​ന്ന പ​ക്ഷം പ്ര​ത്യേ​ക പാ​ര്‍​സ​ല്‍​വാ​ന്‍ ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ഡിആ​ര്‍​എം​ പ​റ​ഞ്ഞു.​
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ കൂ​ടി​യ ച​ര്‍​ച്ച​യി​ല്‍ ഡി ​ആ​ര്‍ എം ​പ്ര​താ​പ് സിം​ഗ് ഷാ​മി, സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ കോ​മേ​ഴ്സ്യല്‍ മാ​നേ​ജ​ര്‍ ജ​റി​ന്‍ ജി. ​ആ​ന​ന്ദ്, ഡി​വി​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി ക​മ്മീ​ഷ​ണ​ര്‍ മ​നോ​ജ്, ഡി​വി​ഷ​ണ​ല്‍ എ​ഞ്ചി​നീ​യ​ര്‍ അ​മൃ​ത ലിം​ഗം, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍, കർഷകർ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.