ബൈ​ക്കു​ം സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു
Thursday, February 13, 2020 12:44 AM IST
നെ​ന്മാ​റ: ബൈ​ക്കു​ം സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

എ​ല​വ​ഞ്ചേ​രി കൊ​ട്ട​യം​കാ​ട് ച​ന്ദ്ര​ന്‍റെ മ​ക​ന്‍ സു​രേ​ഷ് (36), ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​സാ​ക്കി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ​ലി (28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷി​നെ കോ​യ​മ്പ​ത്തൂ​ര്‍ കോ​വൈ മെ​ഡി​ക്ക​ല്‍​സി​ലും മു​ഹ​മ്മ​ദ​ലി​യെ നെ​ന്മാ​റയിലെ സ്വ​കാ​ര്യ ആശുപത്രിയിലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓടെ കു​മ്പ​ള​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പ​ത്താണ് അ​പ​ക​ടം. സു​രേ​ഷി​ന്‍റെ കൂ​ടെ ബൈ​ക്കി​ല്‍ യാ​ത്രചെ​യ്ത വി​പി​ന്‍ പ​രിക്കില്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​മി​ത വേ​ഗ​ത്തില്‍ വ​ന്ന ബൈ​ക്കു​ം സ്കൂട്ടറും നേ​ര്‍​ക്കുനേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.