വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്ന് ആ​ദി​വാ​സി​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കി​യെ​ന്ന് പ​രാ​തി
Wednesday, February 12, 2020 12:46 AM IST
അ​ഗ​ളി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ക​ര​ടു വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് ആ​ദി​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി ആ​രോ​പ​ണം.
സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ക​ര​ടു വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് ആ​ദി​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി.
വ​ര​ഗം​പാ​ടി, വെ​ച്ച​പ്പ​തി, വെ​ള്ള​കു​ളം, മൂല​ഗം​ഗ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ വെ​ട്ടി​നി​ര​ത്ത​ല്‍ വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ടു​ചെ​യ്ത പ​ല​രും ക​ര​ട് പ​ട്ടി​ക​യി​ലി​ല്ല. വി​ദൂ​ര ഊ​രു​ക​ളി​ല്‍ പ​ല​തി​ലും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​വു​മി​ല്ല. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ഡു​ത​ല​ങ്ങ​ളി​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.
ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ സെ​ന്‍ററുക​ള്‍ വ​ഴി​യു​മ​ാണ് പേ​രു ചേ​ര്‍​ക്കു​ന്ന​ത്. 25 മു​ത​ല്‍ 50 വ​രെ പ​ല അ​ക്ഷ​യ സെ​ന്‍ററുക​ളും ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍​പോ​ലും ഏ​കീ​കൃ​ത ഫീ​സ് നി​ശ്ച​യി​ക്കാ​തെ അ​ധി​കൃ​ത​ര്‍ ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന​തു​മൂ​ലം വോ​ട്ട​ര്‍​മാ​ര്‍​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​വും ഉ​ണ്ടാ​കു​ന്നു.
വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ക​യെ​ന്ന​ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ കാ​ണ​രു​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ വോ​ട്ട​ര്‍​മാ​രെ ഭാ​ഗ​ഭാ​ക്കാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഒ​ഴി​ഞ്ഞ് നി​ല്ക്ക​രു​ത്.
അ​ട്ട​പ്പാ​ടി​പോ​ലെ പി​ന്നോ​ക്കം നി​ല്ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് വാ​ര്‍​ഡു​ത​ല​ത്തി​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് സ​മ​യം നീ​ട്ടി​ന​ല്ക​ണ​മെ​ന്നും അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.