ക​രാ​ട്ടെ അ​പ്പു​മാ​ഷ് ഓ​ര്‍​മ​യാ​യി
Wednesday, February 12, 2020 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ആ​യോ​ധ​ന​ക​ല​യാ​യ ക​രാ​ട്ട​യെ നെ​ഞ്ചി​ലേ​റ്റി​യ അ​പ്പു​മാ​ഷ് ഓ​ര്‍​മ​യാ​യി. ഒ​രു പു​രു​ഷാ​യ​സു മു​ഴു​വ​ന്‍ ക​രാ​ട്ടെ പ​ഠ​ന​ത്തി​നും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി നീ​ക്കി​വ​ച്ച അ​പൂ​ര്‍​വ വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു 66-കാ​ര​നാ​യ അ​പ്പു.
ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ക​രാ​ട്ടെ പ​രി​ശീ​ല​ക​ന്‍ എ​ന്ന ബ​ഹു​മ​തി​യു​ള്ള അ​പ്പു​മാ​ഷി​ന്‍റെ പ​രി​ശീ​ല​ന മി​ക​വ് പ​രി​ഗ​ണി​ച്ച് ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ച്ചി​രു​ന്നു.
പ​ത്തു ഡി​ഗ്രി​യു​ള്ള ക​രാ​ട്ടെ​യി​ല്‍ ഏ​ഴു ഡി​ഗ്രി​യും ക​ര​സ്ഥ​മാ​ക്കി​യാ​ണ് അ​പ്പു​മാ​ഷ് ഈ ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ​ത്. എ​ല്ലാ ഡി​ഗ്രി​യും ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ ജ​പ്പാ​നി​ല്‍ ര​ണ്ടോ മൂ​ന്നോ പേ​ര്‍ മാ​ത്ര​മാ​ണ്. ഒ​രു ഡി​ഗ്രി ല​ഭി​ച്ചാ​ല്‍ പി​ന്നെ ആ​റും ഏ​ഴും വ​ര്‍​ഷം നീ​ളു​ന്ന പ​രി​ശീ​ല​നം വേ​ണം. ഡി​ഗ്രി ഉ​യ​രു​ന്ന​തി​നു അ​നു​സ​രി​ച്ച് പ​രി​ശീ​ല​ന​വ​ര്‍​ഷ​വും ഉ​യ​രും.
ജി​ല്ല​യി​ല്‍ നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ല്‍ അ​പ്പു​മാ​ഷ് ക​രാ​ട്ടെ പ​രി​ശീ​ല​ക​നാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ക​രാ​ട്ടെ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ പ്ര​ധാ​ന പ​രി​ശീ​ല​ക​ന്‍ അ​പ്പു​മാ​ഷാ​യി​രു​ന്നു.അ​പ്പു​മാ​ഷു​ടെ അ​ച്ഛ​ന്‍ അ​പ്പാ​യി നാ​ട​ന്‍​ക​ള​രി, ഓ​ണ​ത്ത​ല്ല് എ​ന്നി​വ​യു​ടെ ആ​ശാ​നാ​യി​രു​ന്നു. ന​ന്നേ ചെ​റു​പ്പ​ത്തി​ലെ അ​പ്പു​വും കാ​യി​ക​മി​ക​വു​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി. പ​തി​നേ​ഴാം വ​യ​സി​ല്‍ ക​ള​രി ആ​ശാ​നാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. ക​ള​രി​യി​ല്‍​നി​ന്നാ​ണ് ക​രാ​ട്ടെ​യു​ടെ ഉ​ത്ഭ​വ​മെ​ന്നാ​ണ് അ​പ്പു​മാ​ഷു​ടെ പ​ക്ഷം.
ഇ​ന്ത്യ​യി​ലാ​ണ് ക​രാ​ട്ടെ​യു​ടെ ജ​ന​ന​മെ​ങ്കി​ലും വ​ള​ര്‍​ന്ന​ത് ജ​പ്പാ​നി​ലാ​യി. ഇ​തി​നാ​ലാ​ണ് ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ല്‍ ജ​പ്പാ​ന്‍​ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് നാ​ലു​വ​ര്‍​ഷം​മു​മ്പ് അ​പ്പു​മാ​ഷു​ടെ ക​രാ​ട്ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ദീ​പി​ക​യി​ല്‍ ന​ല്കി​യി​രു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.
ക​രാ​ട്ടെ അ​ഭ്യ​സി​ച്ച ഒ​രാ​ള്‍ കാ​യി​ക​മി​കവു​ക​ളി​ലും ആ​രോ​ഗ്യ​ത്തി​ലും മ​നോ​ധൈ​ര്യ​ത്തി​ലും മു​ന്നി​ലാ​കു​മെ​ന്ന് അ​പ്പു​മാ​ഷ് സാ​ക്ഷ്യ​പ്പെ​ടു​ത്താ​റു​ണ്ട്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ക​രാ​ട്ടെ പ​രി​ശീ​ലി​ച്ച​വ​ര്‍ ഒ​ഴി​വാ​കും. അ​പ്പു​മാ​ഷു​ടെ ക​രാ​ട്ടെ ജീ​വി​തം ഓ​ര്‍​മ​യാ​കു​മ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന ശി​ഷ്യ​സ​മ്പ​ത്തു വ​ഴി അ​പ്പു​മാ​ഷ് ജീ​വി​ക്കും.
മി​ലി​ട്ട​റി സ​ര്‍​വീ​സി​ലും പോ​ലീ​സി​ലും കാ​യി​ക അ​ധ്യാ​പ​ക രം​ഗ​ത്തു​മാ​ണ് അ​പ്പു​മാ​ഷു​ടെ ശി​ഷ്യ​ര്‍ കൂ​ടു​ത​ലു​ള്ള​ത്.