വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ബ​ജ​റ്റ് നി​ർ​ദേ​ശം തി​രു​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, February 12, 2020 12:46 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ നി​രാ​ശാ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നു തൃ​ശൂ​ർ അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.
നി​യ​മ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ങ്കി​ൽ അ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും ശി​ക്ഷി​ക്കാ​നും നി​യ​മ​ങ്ങ​ൾ നി​ല​വി​ലി​രി​ക്കേ, കെ​ഇ​ആ​ർ ഭേ​ദ​ഗ​തി ചെ​യ്ത് നി​യ​മ​നാ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​മെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് നി​ർ​ദേ​ശം വി​ചി​ത്ര​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ല​പാ​ടു​ക​ൾ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​മാ​ണ്. കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​മൂ​ലം നാ​ലു വ​ർ​ഷ​മാ​യി നി​യ​മ​ന അം​ഗീ​കാ​ര​വും ശ​ന്പ​ള​വു​മി​ല്ലാ​തെ ജോ​ലിചെ​യ്യു​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു നി​ല​വി​ലു​ള്ള ഡി​വി​ഷ​നു​ക​ൾ​പോ​ലും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണ് ബ​ജ​റ്റ് നി​ർ​ദേ​ശം.
2009 ലെ ​കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗു​ണ​മേന്മ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് കേ​ന്ദ്രം അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി അ​നു​പാ​തം മാ​റ്റി​യ​ത്. ഈ ​അ​നു​പാ​തം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന ബ​ജ​റ്റ് നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ചോ​ർ​ത്തി​ക്ക​ള​യു​ന്ന​താ​ണ്. ഈ ​നി​ല​പാ​ട് സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ർ​വ​ഹ​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ൻ, ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ്, എ​ൻ.​പി. ജാ​ക്സ​ണ്‍, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, തൊ​മ്മി പി​ടി​യ​ത്ത്, ജോ​യ്സി ആ​ന്‍റ​ണി, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, റീ​ത്ത ഡേ​വി​സ്, കെ.​സി. ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.