ജോ​ബ് പോ​ർ​ട്ട​ൽ തൊ​ഴി​ൽ​മേ​ള 15 ന്
Wednesday, February 12, 2020 12:46 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ജോ​ബ് പോ​ർ​ട്ട​ലും നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി 15 നു തൃ​ശൂ​രി​ൽ തൊ​ഴി​ൽ​മേ​ള ന​ട​ത്തും.
എ​ൻ​ഐ​എം​ഐ​ടി കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ആ​യി​ര​ത്തി​ൽ​പ​രം ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി നാല്പതി​ൽ​പ​രം ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. തൊ​ഴി​ല​ന്വേ​ഷ​ക​രെ​യും തൊ​ഴി​ൽദാ​താ​ക്ക​ളെ​യും സേ​വ​ന ദാ​താ​ക്ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ലെ​ത്തി​ക്കു​ന്ന ഏ​ക​ജാ​ല സം​വി​ധാ​ന​മാ​യ ജോ​ബ് പോ​ർ​ട്ട​ലി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കു സ്വ​ന്തം വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താം.
ജോ​ബ് പോ​ർ​ട്ട​ലി​ലെ ജോ​ബ് ഫെ​യ​ർ ഓ​പ്ഷ​നി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക ഫോ​ണ്‍- 7306402567. www.statejobpor tal.kerala.gov.in