കൊ​റോ​ണ : പാലക്കാട് ജില്ലയിൽ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ന്നു
Wednesday, February 12, 2020 12:46 AM IST
പാ​ല​ക്കാ​ട്: കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
നി​ല​വി​ല്‍ 119 പേ​ര്‍ വീ​ടു​ക​ളി​ലും ഒ​രാ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​യി മൊ​ത്തം 120 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ടെ സ്ര​വം എ​ന്‍​ഐ​വി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 163 ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 43 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ 12 വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലും അ​ധ്യാ​പ​ക​ര്‍​ക്ക് കൊ​റോ​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 24000 ത്തോ​ളം അ​യ​ല്‍​ക്കൂ​ട്ടം യോ​ഗ​ങ്ങ​ളി​ലും കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ബോ​ധ​വ​ല്‍​ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പ്രാ​ഥ​മി​ക/ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും താ​ലൂ​ക്കാ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളേ​യും ചെ​ന്നൈ​യി​ല്‍ നി​ന്നും, കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ആ​ളു​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.കൊ​റോ​ണ വൈ​റ​സ് ബാ​ധ​ക്കെ​തി​രെ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ എ​ല്ലാ​വ​രും വ്യ​ക്തി ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും പാ​ലി​ക്കേ​ണ്ട​താ​ണ്. തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല കൊ​ണ്ട് മൂ​ടേ​ണ്ട​തും ഇ​ട​യ്ക്കി​ടെ കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കേ​ണ്ട​തു​മാ​ണ്. രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങു​ന്ന​വ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ​ത്തി 28 ദി​വ​സം ക​ഴി​യു​ന്ന​തു​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രേ​ണ്ട​തും പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള്‍ സെ​ന്റ​റു​ക​ളി​ല്‍ വി​ളി​ക്കാ​വു​ന്ന​താ​ണ്.ഫോ​ണ്‍: 0491 2505264, 2505189.