ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് വീ​ട്ടി​നു​ള്ളി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു
Wednesday, February 12, 2020 12:46 AM IST
ഗു​രു​വാ​യൂ​ർ: പ​ട്ടാ​പ്പ​ക​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് വീ​ട്ടി​നു​ള്ളി​ൽ ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മൂ​ന്നു പ​വ​ൻ താ​ലി​മാ​ല ക​വ​ർ​ന്നു.​
പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ചി​കി​ത്സ തേ​ടി.​താ​മ​ര​യൂ​ർ ദേ​വ​സ്വം ക്വ​ർ​ട്ടേ​ഴ്സി​ന് മു​ന്നി​ലെ ഉ​ണ്ണി മാ​സ്റ്റ​ർ റോ​ഡി​ൽ ക​രു​വ​ന്നൂ​ർ പ​ടി​ഞ്ഞാ​ട്ട​യി​ൽ ശ്രീ​കു​മാ​റി​നെ ഭാ​ര്യ ജ്യോ​തി (45) യെ​യാ​ണ് ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന​ത്.​ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​ന്നി​ലെ മു​റി​യി​ൽ ടി​വി​യി​ൽ ക്രി​ക്ക​റ്റ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി. ഈ ​സ​മ​യം ടീ​ഷ​ർ​ട്ടും ജീ​ൻ​സ് പാ​ന്‍റും ഹെ​ൽ​മ​റ്റും ധ​രി​ച്ച് സ്കൂ​ട്ട​റി​ലെ​ത്തി​യ മോ​ഷ്ടാ​വ് കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച് വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു.
ക​സേ​ര​യി​ൽ നി​ന്ന് എ​ണീ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ജ്യോ​തി​യോ​ട് മോഷ്ടാ​വ് ചേ​ട്ട​ൻ എ​വി​ടെ പോ​യി എ​ന്ന് ചോ​ദി​ച്ചു. ജോ​ലി​ക്ക് പോ​യി എ​ന്ന് പ​റ​യു​ന്പോ​ഴേ​ക്കും ക​യ്യി​ൽ ക​രു​തി​യി​രു​ന്ന മ​ണ്ണ് ജ്യോ​തി​യു​ടെ മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ർ​ന്ന് കൈ ​കൊ​ണ്ട് ബ​ല​മാ​യി ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യം ഇ​രു​വ​രും ത​മ്മി​ൽ മ​ൽ​പ്പി​ടു​ത്തം ന​ട​ന്നു.
ജ്യോ​തി നി​ല​വി​ളി​ച്ചെ​ങ്കി​ലും ര​ക്ഷ​യ്ക്ക് ആ​രും എ​ത്തി​യി​ല്ല. പി​ടി​വ​ലി​ക്കി​ട​യി​ൽ മാ​ല​യു​ടെ ചെ​റി​യൊ​രു ഭാ​ഗ​വും താ​ലി​യും തി​രി​കെ ല​ഭി​ച്ചു. മോ​ഷ്ടാ​വ് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ടു. സ്കൂ​ട്ട​റി​നു പു​റ​കി​ൽ ന​ന്പ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ജ്യോ​തി പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ എ​സ്​ഐ എം.​പി. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.