നി​ര​വ​ധി ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ യു​വാ​വി​നു വെ​ട്ടേ​റ്റു
Wednesday, February 12, 2020 12:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സ്‌​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​ന് വെ​ട്ടേ​റ്റു.
താ​ണി​ശ്ശേ​രി ക​ല്ലം​ന്ത​റ വീ​ട്ടി​ൽ ഓ​ല​പീ​പ്പി എ​ന്ന് വി​ളി​ക്കു​ന്ന സ​ജീ​വ​ൻ (39) നെ​യാ​ണ് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം താ​ണി​ശേരി ക​ള്ള് ഷാ​പ്പ് പ​രി​സ​ര​ത്തുവ​ച്ച് അ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​മു​ട്ടി​ന് താ​ഴെ വെ​ട്ടേ​റ്റ സ​ജീ​വ​നെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി കാ​ട്ടൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടൂ​ർ എ​സ്എ​ൻ​ഡി​പി അ​ന്പ​ല​ത്തി​ന് അ​ടു​ത്ത് ഏ​റാ​ട്ട് വീ​ട്ടി​ൽ അ​ക്ഷ​യി​നെ അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​ൻ ഉ​ൾ​പ്പെ​ടെ നാ​ലുപേ​രെ കാ​ട്ടൂ​ർ എ​സ് ഐ ​വി .വി. ​വി​മ​ലും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.