നെന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ​നി​താ കാ​ന്‍റീ​നും മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​വും: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Wednesday, January 29, 2020 10:54 PM IST
പാലക്കാട്: നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019 20 സാ​ന്പ​ത്തി​ക​വ​ർ​ഷം വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന വ​നി​താ കാ​ന്‍റീ​നി​ന്‍റെ​യും മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും സാ​നി​റ്റ​റി​യു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ.​ബാ​ബു എംഎ​ൽ​എ നി​ർ​വ​ഹി​ച്ചു.
നെന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ സ്പെ​ഷ്യാ​ൽ​റ്റി കേ​ഡ​റാ​യി ഉ​യ​ർ​ത്താ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് കെ.​ബാ​ബു എം.​എ​ൽ.​എ പ​റ​ഞ്ഞു. സി.​എ​ച്ച്.​സി കാ​ഷ്വാ​ൽ​റ്റി കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ തു​റ​ന്നു ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വ​നി​ത ഘ​ട​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ന്ന വ​നി​താ കാ​ന്‍റീ​നി​ന്‍റെ​യും മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും സാ​നി​റ്റ​റി​യു​ടെ​യും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി .​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ല​ത പ​ര​മേ​ശ്വ​ര​ൻ, നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് പു​ഷ്പ​ല​ത എം. ​ആ​ർ .നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ൾ, മെ​ന്പ​ർ​മാ​ർ, സി.​എ​ച്ച്.​സി സൂ​പ്ര​ണ്ട് ഡോ. ​എം. ഹ​സീ​ന, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.