ഓ​വ​ർ​സി​യ​ർ നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി;​ പി​രി​ച്ചു വി​ടാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Tuesday, January 28, 2020 11:03 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന ഓ​വ​ർ​സി​യ​ർ നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ.​ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ജി​ല്ല നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​- ഓ​ർ​ഡി​നേ​റ്റ​റും, ജോ​യി​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റും നേ​രി​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.​
ഇ​വ​ർ ജി​ല്ല ക​ളക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 4 മാ​സ​മാ​യി ഓ​വ​ർ​സി​യ​റാ​യി ജോ​ലി ചെ​യ്തു​വ​ന്ന മു​ഹ​മ്മ​ദ് റാ​ഷി​ക്കി​നെ പി​രി​ച്ചു​വി​ടാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.​ നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി അ​മൃ​ത എ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി ജി​ല്ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ മാ​ർ​ക്ക് ഷീ​റ്റി​ൽ വെ​ട്ടി​ത്തി​രു​ത്ത​ൽ ന​ട​ന്ന​താ​യും, വ്യ​ത്യ​സ്ത രീ​തി​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഹാ​ജ​ർ ന​ൽ​കി​യ​താ​യും ക​ണ്ടെ​ത്തി.​ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രെ ത​ഴ​ഞ്ഞ് താ​ഴ്ന്ന യോ​ഗ്യ​ത ഉ​ള്ള​യാ​ളെ നി​യ​മി​ച്ച​ത് സ്വ​ജ​ന​പ​ക്ഷ​പാ​ത​വും, അ​നീ​തി​യു​മാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടു.​
ജോ​ലി ചെ​യ്ത വ​ക​യി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ക്ക് കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും ക​ളക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.