ആദിവാസികൾ ഇപ്പോഴും താമസിക്കുന്നത് പ്ലാസ്റ്റിക് ചാക്കുകൾ മറച്ച കുടിലുകളിൽ
Monday, January 27, 2020 11:14 PM IST
മം​ഗ​ലം​ഡാം: ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച കോ​ടി​ക​ളു​ടെ ക​ണ​ക്കു​ക​ൾ നി​ര​ത്തു​ന്പോ​ൾ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​വി​ളു​പാ​റ​യി​ലു​ള്ള ആ​ദി​വാ​സി സ്ത്രീ​ക​ൾ കൈ​മ​ല​ർ​ത്തും. ഞ​ങ്ങ​ടെ കോ​ള​നി​യി​ലെ വി​ക​സ​ന​മാ​ണ് ഈ ​കാ​ണു​ന്ന​തെ​ല്ലാം. ടാ​ർ​പോ​ളി​നും പ​ഴ​യ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും​കൊ​ണ്ടു മ​റ​ച്ച കു​ടി​ലു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ർ പ​റ​ഞ്ഞു.കോ​ലം​കെ​ട്ട മ​ട്ടി​ലാ​ണ് കോ​ള​നി​യു​ടെ സ്ഥി​തി.
37 കു​ടും​ബ​ങ്ങ​ളു​ള്ള​തി​നാ​ൽ അ​ഞ്ചു​വീ​ടു​ക​ൾ​ക്കു മാ​ത്ര​മേ വീ​ടി​ന്‍റെ രൂ​പ​മു​ള്ളൂ. മ​റ്റു വീ​ടു​ക​ളെ​ല്ലാം മൂ​പ്പ​ൻ കൃ​ഷ്ണ​ന്‍റെ ഈ ​വീ​ടു​പോ​ലെ ത​ന്നെ​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളു​ടെ മു​റ​വി​ളി​ക്കു​ശേ​ഷം കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി വ​ന്ന​ത് മാ​ത്ര​മാ​ണ് എ​ടു​ത്തു​പ​റ​യാ​വു​ന്ന വി​ക​സ​നം.
അ​തും പ​ല​പ്പോ​ഴും പ​ണി​മു​ട​ക്കി​ലാ​ണ്.പ​ന്പ് ഹൗ​സി​ലെ സ്വി​ച്ചി​ന്‍റെ ത​ക​രാ​ർ​മൂ​ലം ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​വി​ത​ര​ണം നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​പ്പ​ന്‍റെ നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​മോ​ട്ട​റും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ലാ​ധ​ര​നും ഇ​ട​പെ​ട്ട് ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തു​ത​ന്നെ വ​ലി​യ ആ​ശ്വാ​സ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്.
ആ​ദ്യം ചെ​യ്യേ​ണ്ട​ത് ആ​ദ്യം ചെ​യ്യാ​തെ ഫ​ണ്ട് ന​ഷ്ട​മാ​കു​ന്ന​തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​ണ് കാ​ടി​നോ​ടു ചേ​ർ​ന്നു മ​ല​ഞ്ചെ​രി​വി​ലു​ള്ള ഈ ​കോ​ള​നി​യി​ലു​ള്ള​ത്.
വാ​ഹ​നം എ​ത്താ​വു​ന്ന റോ​ഡ് ഉ​ണ്ടാ​ക്കു​ന്ന​തി​നു​മു​ന്പേ വീ​ടു​നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ചു. വേ​ന​ലി​ൽ കു​ടി​വെ​ള്ളം​പോ​ലും കി​ട്ടാ​ൻ വ​ഴി​യി​ല്ലാ​ത്ത കോ​ള​നി​ക്കാ​രോ​ട് ഭ​വ​ന​നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.
ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ ഭാ​ഗ​ത്തെ ചോ​ല​യി​ൽ​നി​ന്ന് കു​ട​ങ്ങ​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്ന് ചി​ല കു​ടും​ബ​ങ്ങ​ൾ വീ​ടി​നു ത​റ​കെ​ട്ടി മ​റ്റു ചി​ല​ർ ത​റ​ക്കെ​ട്ട​ലും ക​ട​ന്നു ചു​മ​രും പ​ണി​തു. മ​റ്റ് ഏ​താ​നും കു​ടും​ബ​ക്കാ​ർ ത​റ​യ്ക്കു​ള്ള ചാ​ലു​നി​ർ​മി​ച്ചു വീ​ടു​പ​ണി അ​വ​സാ​നി​പ്പി​ച്ചു.വീ​ടു​നി​ർ​മി​ക്കു​ന്പോ​ൾ അ​ത്യാ​വ​ശ്യം വേ​ണ്ട​താ​യ വെ​ള്ളം, ക​ല്ലും മ​റ്റും എ​ത്തി​ക്കു​ന്ന​തി​നു​ള്ള റോ​ഡ് സൗ​ക​ര്യം ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​യി​രു​ന്നു ഇ​ട​യ്ക്കി​ട​യ്ക്ക് വീ​ടു​നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
വീ​ടു​നി​ർ​മാ​ണ​ത്തി​നു അ​നു​വ​ദി​ച്ചി​രു​ന്ന പ​ണ​മെ​ല്ലാം എ​വി​ടെ​പോ​യെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല.ഇ​ട​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്തു​മെ​ല്ലാം കു​റേ ഉ​റ​പ്പു​ക​ൾ ന​ല്കി ഈ ​പാ​വ​ങ്ങ​ളെ പ​റ്റി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു സീ​സ​ണാ​ണെ​ങ്കി​ൽ ഈ ​ഉ​റ​പ്പു​ക​ളു​ടെ ഗൗ​ര​വം കൂ​ടു​മെ​ന്ന് മാ​ത്രം. പ​ക്ഷേ, ഒ​ന്നും ന​ട​ക്കി​ല്ലെ​ന്ന് കാ​ൽ​നൂ​റ്റാ​ണ്ടു കാ​ല​ത്തെ അ​നു​ഭ​വം ഇ​വ​രെ പ​ഠി​പ്പി​ച്ചു.
2014 മാ​ർ​ച്ച് നാ​ലി​ന് കോ​ള​നി​യി​ൽ താ​മ​സ​ക്കാ​രു​ടെ പ​രാ​തി​ക​ൾ കേ​ട്ട് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണാ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. അ​ന്നും വീ​ട്, റോ​ഡ്, കു​ടി​വെ​ള്ളം, വെ​ളി​ച്ചം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ വേ​ണ​മെ​ന്നാ​യി​രു​ന്നു കോ​ള​നി​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.എ​ണ്‍​പ​ത് പ​രാ​തി​ക​ൾ അ​ന്ന് കോ​ള​നി​ക്കാ​ർ അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​തി​ൽ കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചു. വാ​ഹ​നം എ​ത്താ​വു​ന്ന റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. വീ​ട്ടു​കാ​രു​ടെ സ്ഥി​തി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ല്ല.അ​ഞ്ചു​വീ​ടു​ക​ൾ​ക്ക് വീ​ണ്ടും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മൂ​പ്പ​ൻ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
മൂ​ന്നു വീ​ടു​ക​ൾ റി​പ്പ​യ​ർ ചെ​യ്യാ​നും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​നു​വ​ദി​ച്ചെ​ന്നു പ​റ​ഞ്ഞു ഏ​റെ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്രാ​രം​ഭ​പ​ണി​ക​ൾ​പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. വ​ന​വി​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കും ഇ​വ​ർ​ക്ക് വ​ഴി​യി​ല്ല.
ഇ​പ്പോ​ൾ കാ​ട്ടു​നെ​ല്ലി​ക്ക​യു​ടെ വി​ള​വെ​ടു​പ്പു കാ​ല​മാ​ണെ​ങ്കി​ലും കാ​ട്ടി​ൽ നെ​ല്ലി​ക്ക​യി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്. കാ​ട്ടു​തേ​നി​ലാ​ണ് ഇ​നി പ്ര​തീ​ക്ഷ. അ​തും താ​ളം​തെ​റ്റി​യാ​ൽ പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങും.