സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
Monday, January 27, 2020 11:14 PM IST
പാ​ല​ക്ക​യം: കാ​ർ​മ​ൽ യു​പി സ്കൂ​ൾ വാ​ർ​ഷി​കം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പു​ഴു​ക്കാ​ത്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്കാ​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മേ​ഴ്സീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ സി​എം​സി കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​യ്, ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​കെ.​തോ​മ​സ്, ഗ്രേ​സി ജോ​സ​ഫ്, നി​ര​വ് മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ്, ലി​ദി​യ ലി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന കാ​യി​ക​മേ​ള ഗോ​ൾ​ഡ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ബ്ലെ​സി കു​ഞ്ഞു​മോ​ൻ, ലി​ജി സാ​റാ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. സി​എം​സി ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​ബി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി​ത എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മാ​ത്യു സ്വാ​ഗ​ത​വും എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ന്പ​ളാ​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

പാലക്കാട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് കേ​ര​ള​യ്ക്കാ​യി എ​സ് യു ​വി അ​ഞ്ച് മു​ത​ൽ ഏ​ഴ് സീ​റ്റ​ർ വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​മാ​സം പ​ര​മാ​വ​ധി 3000 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന​തി​ന് മാ​സ​വാ​ട​ക വ്യ​വ​സ്ഥ​യി​ൽ ആ​വ​ശ്യ​മു​ണ്ട്. സീ​ൽ ചെ​യ്ത ക്വ​ട്ടേ​ഷ​നു​ക​ൾ ഫെ​ബ്രു​വ​രി മൂ​ന്നി​ന​കം പു​ത്തൂ​ർ റോ​ഡി​ലെ പാ​ല​ക്കാ​ട് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 9447272141.