ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ളെ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു
Monday, January 27, 2020 11:11 PM IST
പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച ഫു​ട്ബോ​ൾ താ​രം ആ​ർ.​
ധ​ന​രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ളെ പാ​ല​ക്കാ​ട് കൊ​ട്ടേ​ക്കാ​ടു​ള്ള വീ​ട്ടി​ലെ​ത്തി കാ​യി​ക വ​കു​പ്പു​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു.
ധ​ന​രാ​ജി​ന്‍റെ ഭാ​ര്യ​ക്ക് ജോ​ലി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ധ​ന​രാ​ജ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.
സ​ന്തോ​ഷ് ട്രോ​ഫി താ​ര​മാ​യ ധ​ന​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള 10 കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും മു​ന്പാ​ണ് ധ​ന​രാ​ജ് മ​രി​ച്ച​ത്. ധ​ന​രാ​ജി​ന്‍റെ കു​ടും​ബ സ​ഹാ​യ​ത്തി​നാ​യി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.