ദേ​ശ​സ്നേ​ഹ​ദി​നം ആ​ച​രി​ച്ചു
Saturday, January 25, 2020 11:36 PM IST
പാ​ല​ക്കാ​ട്: ഓ​ൾ ഇ​ന്ത്യ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​താ​ജി പു​രോ​ഗ​മ​ന സാം​സ്കാ​രി​ക​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​മൈ​താ​ന​ത്ത് നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 124-ാം ജന്മദി​നം ദേ​ശ​സ്നേ​ഹ​ദി​ന​വും ജ​യ്ഹി​ന്ദ് ദി​ന​വും ആ​ച​രി​ക്കു​ക​യും സ്നേ​ഹ​സ​ന്ദേ​ശ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.നേ​താ​ജി​യു​ടെ ജ·​ദി​ന​മാ​യ 23 ദേ​ശ​സ്നേ​ഹ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ജ്ഞാ​വാ​ച​കം ജി​ല്ലാ സെ​ക്ര​ട്ട​റി ചൊ​ല്ലി​ക്കൊ​ടു​ത്തു. പു​ഷ്പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷം ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.യോ​ഗ​ത്തി​ൽ ടി.​ടി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ.​ഗി​രീ​ഷ്, അ​ൻ​സാ​രി, ദേ​ശ​ബ​ന്ധു, വി.​ര​മേ​ഷ്, പ്ര​സ​ന്ന, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ച്ചു. നേ​താ​ജി​യു​ടെ ജീ​വ​ച​രി​ത്രം പാ​ഠ​പു​സ്ത​ക​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.