റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡ്: മ​ന്ത്രി എ.​കെ.​ബാ​ല​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Saturday, January 25, 2020 11:36 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ പാ​ല​ക്കാ​ട് കോ​ട്ട മൈ​താ​ന​ത്ത് ന​ട​ക്കും. മ​ന്ത്രി എ.​കെ.​ബാ​ല​ൻ രാ​വി​ലെ 8.30 ന് ​സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തും.

എ.​ആ​ർ.​പോ​ലീ​സ്, കെ.​എ.​പി, ലോ​ക്ക​ൽ പോ​ലീ​സ്, എ​ക്സൈ​സ് സ്റ്റാ​ഫ്, ഹോം ​ഗാ​ർ​ഡു​ക​ൾ, ഫോ​റ​സ്റ്റ്, എ​ൻ​സി​സി, സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും. ജി​ല്ലാ ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.