വാ​ർ​ഷി​ക​വും പു​നഃ​പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​വും ആഘോഷിച്ചു‍
Saturday, January 25, 2020 11:36 PM IST
കോ​യ​ന്പ​ത്തൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ​യും ശ്രീ​നാ​രാ​യ​ണ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക​വും പ​ഞ്ച​ലോ​ഹ ഗു​രു​ദേ​വ വി​ഗ്ര​ഹ പു​നഃ​പ്ര​തി​ഷ്ഠ​യും മ​ധു​ക്ക​ര ശ്രീ​നാ​രാ​യ​ണ ഗു​രു പോ​ളി​ടെ​ക്നി​ക് അ​ങ്ക​ണ​ത്തി​ൽ ​രാ​വി​ലെ പ​ത്തി​നു ന​ട​ന്നു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ന്ദ്രി​ക പ്രോ​ഡ​ക്ട്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ. ​ര​വി മു​ഖ്യാ​തി​ഥി​യാ​കും. ഗു​രു​ദേ​വ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പു​നഃ​പ്ര​തി​ഷ്ഠാ​ക​ർ​മം ചാ​ല​ക്കു​ടി ഗീ​താ​ന​ന്ദ ഗാ​യ​ത്രി ആ​ശ്ര​മ മ​ഠാ​ധി​പ​തി സ​ച്ചി​ദാ​ന​ന്ദ​സ്വാ​മി നി​ർ​വ​ഹി​ക്കും. മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ഹ​രീ​ഷ് കു​മാ​ർ ആ​ശം​സ​യ​ർ​പ്പി​ക്കും. ട്ര​സ്റ്റ് ട്ര​ഷ​റ​ർ പി.​എ.​രാ​ജ് കു​മാ​ർ ന​ന്ദി പ​റ​യും.