വ​യോ​ധി​ക​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് ദൈ​വാ​രാ​ധ​ന​യ്ക്കു തു​ല്യം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്
Saturday, January 25, 2020 11:31 PM IST
പാ​ല​ക്കാ​ട്: വ​യോ​ധി​ക​രെ ശു​ശ്രൂ​ഷി​ക്ക​ൽ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ ശു​ശ്രൂ​ഷ​യാ​ണെ​ന്നും ഇ​ത്ത​രം ശു​ശ്രൂ​ഷ ദൈ​വാ​രാ​ധ​ന​യ്ക്കു തു​ല്യ​മാ​ണെ​ന്നും പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​റ​ഞ്ഞു. മ​ല​ന്പു​ഴ കൃ​പാ​സ​ദ​ൻ ഹോം​ഡേ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​പാ​സ​ദ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹോ​ളി​ഫാ​മി​ലി മ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ലി​ല്ലി, പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വാ​ഴ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടേ​യും കൃ​പാ​സ​ദ​ൻ അം​ഗ​ങ്ങ​ളു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി.