സു​ര​ക്ഷി​ത​പോ​ഷ​ക സ​മൃ​ദ്ധ പ​ച്ച​ക്ക​റി​കളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജീ​വ​നി​ പ​ദ്ധ​തി: മ​ന്ത്രി
Friday, January 24, 2020 12:39 AM IST
പാ​ല​ക്കാ​ട്: കൃ​ഷി​ക്ക് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ല്കി സം​സ്ഥാ​ന​ത്ത് വി​ഷ​ര​ഹി​ത​സു​ര​ക്ഷി​ത പോ​ഷ​ക സ​മൃ​ദ്ധ പ​ച്ച​ക്ക​റി​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ജീ​വ​നി പ​ദ്ധ​തി​യെ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് (2020 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഏ​പ്രി​ൽ വ​രെ) 470 ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ജീ​വ​നി ’ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം’ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പു​രോ​ഗ​തി അ​ള​ക്കു​ന്ന​ത് കാ​ർ​ഷി​ക വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ ഇ​ട​പ്പെ​ട​ലി​ൽ സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക വ​ള​ർ​ച്ചാ നി​ര​ക്ക് ദേ​ശീ​യ വ​ള​ർ​ച്ചാ നി​ര​ക്കി​നേ​ക്കാ​ൽ പ്ല​സ് 3.68 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ ആ​ദ്യ ക​ർ​ഷ​ക ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​കൃ​ത​മാ​വു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 18 നും 55 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് ബോ​ർ​ഡി​ൽ അം​ഗ​ത്വം ന​ല്കും. അ​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ, ചി​കി​ത്സാ​വി​വാ​ഹ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, ഇ​ൻ​ഷൂ​റ​ൻ​സ് എ​ന്നി​വ ല​ഭ്യ​മാ​ക്കും. സം​സ്ഥാ​ന​ത്ത് നെ​ൽ​കൃ​ഷി ലാ​ഭ​ക​ര​മാ​ണ് 26.90 രൂ​പ​യാ​ണ് നെ​ല്ല് സം​ഭ​ര​ണ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 2029 ഓ​ടെ നാ​ളി​കേ​ര മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് കോ​ടി തെ​ങ്ങി​ൻ തൈ​ക​ൾ വെ​ച്ച്പി​ടി​പ്പി​ക്കും. ജി​ല്ല​യി​ൽ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, എ​ല്ലാ​വ​രും സു​ര​ക്ഷി​ത പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ അ​വ​ലം​ബി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജൈ​വ​പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​സു​നി​ൽ കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി​ക്ക് കൈ​മാ​റി. നാ​ട​ൻ​വി​ത്തി​ന​ങ്ങ​ൾ ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി ധ​ന്യ​യ്ക്ക് മ​ന്ത്രി ന​ല്കി. വേ​ല​ന്താ​വ​ളം എ ​വ​ണ്‍ മ​ഹ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ട​ക​ര​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​കൊ​ള​ന്തെ തെ​രേ​സ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​വി. മു​രു​ക​ദാ​സ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ബി.​ശ്രീ​കു​മാ​രി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​ജെ സ​ണ്ണി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി.​റീ​ത്ത, വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ, ​എ.​വ​സ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.