ജെ​സി​ഐ സ്ഥാനാരോഹണ ചടങ്ങ്
Friday, January 24, 2020 12:39 AM IST
പാ​ല​ക്കാ​ട്: അ​സാ​ധ്യ​മാ​ണെ​ന്ന് തോ​ന്നി​യ പ​ല​തും എ​ളു​പ്പം ചെ​യ്യാ​നാ​കു​ന്ന​തേ​യു​ള്ളു​വെ​ന്ന് ക്രി​യാ​ത്മ​ക​ത​യി​ലൂ​ടെ പ​ഠി​പ്പി​ക്കു​ക​യും യു​വ​ജ​ന​ങ്ങ​ളെ നന്മയി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന മാ​തൃ​കാ പ്ര​സ്ഥാ​ന​മാ​ണ് ജൂ​നിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) എ​ന്ന് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ജെ​സി​ഐ ഇ​ന്ത്യ പാ​ല​ക്കാ​ട് ഘ​ട​കം എം​എ പ്ലൈ ​എ​ൻ​ജി​ഒ പു​തി​യ പ്ര​സി​ഡ​ന്‍റ് ഘോ​ഷി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് അ​മി​ത് സു​ദേ​വ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ മേ​ഖ​ലാ അ​ധ്യ​ക്ഷ​ൻ സി.​പി.​അ​ബ്ദു​ൾ സ​ലാം, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​രാ​ജീ​വ്, മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ദി​ലീ​പ് കു​ഞ്ചെ​റി​യ, സെ​ക്ര​ട്ട​റി ആ​ർ.​ര​ഞ്ജി​ത്ത്, മ​നോ​ഹ​ര​ൻ, ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വ​ർ​ത്ത​ന​മി​ക​വി​നു​ള്ള ലോം ​അ​വാ​ർ​ഡ് ഡോ. ​ദി​ലീ​പ് കു​ഞ്ചെ​റി​യ​ക്കും ഇ​ജാ​സ് അ​ഹ​മ്മ​ദി​നും മു​ഖ്യാ​തി​ഥി സ​മ്മാ​നി​ച്ചു.