ചിറ്റൂർ താ​ലൂ​ക്കി​ലേ​ക്ക് ത​മി​ഴ്നാ​ട് റേ​ഷ​ന​രി ക​ട​ത്തു​ന്ന​താ​യി പ​രാ​തി
Friday, January 24, 2020 12:37 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ആ​ന​മ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ചിറ്റൂർ താ​ലൂ​ക്കി​ലേ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന റേ​ഷ​ന​രി സ്വ​കാ​ര്യ​ബ​സു​ക​ൾ, പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ വ​ഴി ക​ട​ത്തു​ന്ന​താ​യി പ​രാ​തി.
സ്വ​കാ​ര്യ​മി​ല്ലു​ക​ളി​ൽ ഈ ​അ​രി എ​ത്തി​ച്ചാ​ൽ 25 രൂ​പ​വ​രെ​യാ​ണ് ഇ​വ​ർ​ക്കു ന​ല്കു​ന്ന​ത്. ഇ​തി​നാ​യി മി​ല്ലു​ട​മ​ക​ൾ ഇ​ട​നി​ല​ക്കാ​രെ​യും ഏ​ർ​പ്പെ​ടു​ത്തും. രാ​ത്രി​കാ​ല​ത്ത് മി​ല്ലു​ക​ളി​ൽ അ​രി എ​ത്തി​ച്ച് പ്ര​ത്യേ​ക പൗ​ഡ​ർ ചേ​ർ​ത്ത് പോ​ളി​ഷ് ചെ​യ്ത് ബ്രാ​ന്‍റ​ഡ് പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി​യ​യ്ക്കു​ന്ന​ത്. ചി​റ്റൂ​രി​ലെ നാ​ട​ൻ അ​രി​യെ​ന്നു പ്ര​ച​രി​പ്പി​ച്ചാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും റേ​ഷ​ന​രി ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ്ക്വാ​ഡി​നെ രൂ​പീ​ക​രി​ച്ചി​രു​ന്നു.
നി​ല​വി​ൽ പ​ട്രോ​ളിം​ഗ് കു​റ​ഞ്ഞ​തോ​ടെ റേ​ഷ​ന​രി ക​ട​ത്ത് വീ​ണ്ടും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി​കാ​ല​ത്ത് വ​രു​ന്ന ട്രെ​യി​നു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന റേ​ഷ​ന​രി മു​ത​ല​മ​ട, ഉൗ​ട്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തോ​ടെ ത​ള്ളി​താ​ഴെ​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത​ത്രേ.
പി​ന്നീ​ട് ഉ​ട​മ​സ്ഥ​രെ​ത്തി സ്ഥി​ര​മാ​യി ഓ​ട്ടോ​ക​ളി​ൽ അ​രി കൊ​ണ്ടു​പോ​കാ​റു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.