ഓ​ട്ടോ​പാ​ർ​ക്കിം​ഗ്: പ്ര​ശ്ന​ പ​രി​ഹാ​ര​ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മണ്ണാർക്കാട് ന​ഗ​ര​സ​ഭ
Friday, January 24, 2020 12:37 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ പാ​ർ​ക്കിം​ഗ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി അ​ഞ്ചു​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ. ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​മാ​യാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളു​ടെ അ​ധി​ക​നേ​ര പാ​ർ​ക്കിം​ഗ്, സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഓ​ട്ടോ റി​ക്ഷ​ക​ളു​ടെ അ​നി​യ​ന്ത്രി​ത ഓ​ട്ടം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യി​ൽ വി​ഷ​യ​ങ്ങ​ളാ​യി. ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗി​നെ​തി​രെ ബ​സ് ഓ​ണേ​ർ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് ച​ർ​ച്ച​വി​ളി​ച്ചു കൂ​ട്ടാ​ൻ തീ​രു​മാ​ന​മാ​യ​ത്.
വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ന്യ​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്, അ​ന​ധി​കൃ​ത ഓ​ട്ടോ​ക​ൾ എ​ന്നി​വ നി​രോ​ധി​ച്ച​താ​യി തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ അ​റി​യി​ച്ചു. പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് സ​മ​യം 20 മി​നി​റ്റും, ക​ഐ​സ്ആ​ർ​ടി​സി 15 മി​നി​റ്റു​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. 20 മി​നി​റ്റി​ൽ കൂ​ടു​ത​ൽ സ​മ​യം അ​വ​ശ്യ​മു​ള്ള ബ​സു​ക​ൾ​ക്ക് കോ​ട​തി​പ്പ​ടി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബ​സ് ബേ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റി ക്രോ​സ് ചെ​യ്യാ​ൻ പാ​ടി​ല്ല. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ൾ​വ​ശ​ത്താ​യി യാ​ത്ര​ക്കാ​രെ ഇ​റ​ക്ക​ണ​മെ​ന്നും സു​ബൈ​ദ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം വി​ശ​ദീ​ക​രി​ച്ചു.