മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി
Wednesday, January 22, 2020 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സാ​ന്ത്വ​നം മ​ണ്ണാ​ർ​ക്കാ​ട് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഹാ​പ്പി എ​ക്സാം മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി.​അ​നി​ൽ​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശീ​ല​ക​നും ട്രെ​യി​ന​റു​മാ​യ എം.​കെ.​മു​ഹ​മ്മ​ദ് ഷ​യാ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
സാ​ന്ത്വ​നം മ​ണ്ണാ​ർ​ക്കാ​ട് ചെ​യ​ർ​മാ​നും മ​ണ്ണാ​ർ​ക്കാ​ട് ഖാ​സി​യു​മാ​യ സി.​ഉ​സ്മാ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ട്ര​ഷ​റ​ർ കെ.​അ​ബ്ദു​റ​ഹ്്മാ​ൻ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ സ​ക്കീ​ർ മു​ല്ല​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ഫാ​യി​ദ ബ​ഷീ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഫാ​യി​ദ ട​വ​റി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 164 കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്ന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി.​ജോ​സ്ഫൈ​ൻ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു​രാ​വി​ലെ 10 മു​ത​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മെ​ഗാ അ​ദാ​ല​ത്ത് ന​ട​ക്കും.