അ​ന്പ​ല​പ്പാ​റ​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Wednesday, January 22, 2020 12:18 AM IST
ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഒൗ​ട്ട്പോ​സ്റ്റ് ആ​രം​ഭി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മു​ൻ​നി​ർ​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ്.
അ​ന്പ​ല​പാ​റ​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ന്പ​ല​പ്പാ​റ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം പ​രി​ഗ​ണി​ച്ചാ​ണ് ഒൗ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ശി​പാ​ർ​ശ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് മു​ന്പി​ൽ എ​ത്തി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മു​റി അ​നു​വ​ദി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെി​ന്‍റ പ​ക​ർ​പ്പ് സ​ഹി​ത​മാ​യി​രു​ന്നു ശി​പാ​ർ​ശ. എ​സ് പി ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഡി​ജി​പി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ്ര​തി​മാ​സം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന റി​പ്പോ​ർ​ട്ട് ഉ​ട​നേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ​മ​ർ​പ്പി​ക്കും. നേ​ര​ത്തെ അ​ന്പ​ല​പ്പാ​റ​യി​ൽ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ​പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കെ​ട്ടി​ടം ല​ഭി​ക്കാ​ത്ത​ത് ത​ട​സ​മാ​യി.
ഒൗ​ട്ട്പോ​സ്റ്റി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കി​ല്ലെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നും സം​വി​ധാ​ന​മു​ണ്ടാ​കും. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ഗു​രു​ത​ര​മാ​യ പ​രാ​തി​ക​ൾ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റും.ഒൗ​ട്ട് പോ​സ്റ്റി​ൽ എഎ​സ് ഐ ​റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ട് പോ​ലീ​സു​കാ​രും മു​ഴു​വ​ൻ സ​മ​യ​വും ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​കും.വാ​ഹ​ന​വും ഫോ​ണും വ​യ​ർ​ല​സ് സം​വി​ധാ​ന​വും ന​ല്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം. ഒ​രു ന​ഗ​ര​സ​ഭ​യും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളും ഈ ​പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ട്. ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പോ​ലീ​സ്റ്റേ​ഷ​ൻ കൂ​ടി​യാ​ണ് ഒ​റ്റ​പ്പാ​ലം. ഇ​തി​ൽ കൂ​ടു​ത​ലും അ​ന്പ​ല​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​ന്പ​ല​പ്പാ​റ​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ് തു​ട​ങ്ങാ​ൻ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നെ പ്രേ​രി​പ്പി​ച്ച​ത്. അ​ന്പ​ല​പ്പാ​റ​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടു കൂ​ടി കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു.