ഒ​രു​വ​ർ​ഷ​ത്തി​നി​ടെ പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം​പോ​യ​ത് നൂ​റ്റി​മൂ​ന്നു​പ​വ​ൻ സ്വ​ർ​ണം
Wednesday, January 22, 2020 12:15 AM IST
ഷൊ​ർ​ണൂ​ർ: ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം​പോ​യ​ത് നൂ​റ്റി​മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ.
ക​ഴി​ഞ്ഞ​ദി​വ​സം ചെ​ർ​പ്പു​ള​ശേ​രി ആ​ലി​യ​കു​ള​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ​ത​ക​ർ​ത്ത് അ​ന്പ​തു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത് ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ക​ച്ചേ​രി​ക്കു​ന്ന് ആ​ലി​യ​കു​ള​ത്ത് ഗാ​യ​ത്രി​യി​ൽ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ന്പ​തു​പ​വ​ൻ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. 12,000 രൂ​പ​യും മോ​ഷ​ണം​പോ​യി. ച​ന്ദ്ര​ശേ​ഖ​ര​നും കു​ടും​ബ​വും ബാം​ഗ​ളൂ​രി​ലേ​ക്ക് പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. അ​ല​മാ​ര​ക​ൾ കു​ത്തി​പൊ​ളി​ച്ചാ​ണ് മാ​ല​ക​ൾ, വ​ള​ക​ൾ, ക​മ്മ​ലു​ക​ൾ, മോ​തി​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ ഫ്യൂ​സൂ​രി വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​ക്കും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യ്ക്കും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല.
അ​തേ​സ​മ​യം ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ചെ​ർ​പ്പു​ള​ശേ​രി മേ​ഖ​ല​യി​ൽ പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യാ​ണ്. മു​ണ്ട​ക്കോ​ട്ടു​കു​റു​ശി​യി​ൽ 18 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​നേ​ഴി​യി​ൽ 19 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ട​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ​നി​ന്ന് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞു​വെ​ന്നു​ള്ള​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. ഇ​ത്ത​ര​ത്തി​ൽ വേ​റെ​യും ര​ണ്ടു​വീ​ടു​ക​ളി​ൽ ആ​റു​പ​വ​നും അ​ഞ്ചു​പ​വ​ൻ വീ​ത​വും പ്ര​ദേ​ശ​ത്ത് മോ​ഷ​ണം​പോ​യി​രു​ന്നു. അ​ട​യ്ക്കാ​പു​ത്തൂ​രി​ൽ വീ​ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ആ​റു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സ് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​മാ​ണ് വ​ർ​ധി​ച്ചു​വ​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള മു​ന്ന​റി​യി​പ്പ്.