നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്കൾ പി​ടി​യിൽ
Saturday, January 18, 2020 12:29 AM IST
ഇ​രി​ഞ്ഞാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി​യി​ൽ നി​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ പി​ടി​കൂ​ടി കേ​സെ​ടു​ത്തു.
​പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി​യാ​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഡ്യൂ​ക്ക് പ്ര​വീ​ണ്‍ എ​ന്നു വി​ളി​ക്കു​ന്ന പ്ര​വീ​ണ്‍, നെ​ടും​തേ​ട​ത്ത് വേ​ണു മ​ക​ൻ വി​ജേ​ഷ്, ചെ​മ്മ​ണ്ട ക​ള​രി​ക്ക​ൽ ആ​ന​ന്ദ​ൻ മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ കോ​ള​ജ് സ്കൂ​ൾ വി​ദ്യാ​ർഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​രി​ഞ്ഞാ​ല​ക്കു​ട റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ർ എം.​ആ​ർ മ​നോ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. അ​നി​ൽ കു​മാ​ർ, വി​ന്നി സി​മേ​തി, ജ​യ​ദേ​വ​ൻ, ദി​ബോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യ​ൻ, ബി​ന്ദു രാ​ജ്, വ​ത്സ​ൻ, അ​ജി​ത്ത് കു​മാ​ർ, ജോ​സ​ഫ്, പോ​ൾ​സ​ണ്‍, വ​നി​താ സി​ഇ​ഓ പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.