ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റു
Thursday, January 16, 2020 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ്ലാ​ച്ചി​ക്കു​ള​ന്പി​നു​സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ര​ഞ്ചി​റ ക​ണ്ണ​ൻ മ​ക​ൻ കി​ര​ണ്‍ (20), പ്ലാ​ച്ചി​ക്കു​ള​ന്പ് ആ​ണ്ട​വ​ൻ മ​ക​ൻ അ​നീ​ഷ് (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
കി​ര​ണി​നെ പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​രീ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
സ​മീ​പ​ത്തെ ഉ​ത്സ​വം ക​ഴി​ഞ്ഞ് തി​രി​കേ വ​രു​ന്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.